മന്ത്രിയുടെ പേരില് ആരോപിക്കപ്പെട്ട ഫോണ്കോള് പോലും ഇത്രമേല് അശ്ലീലമായി തോന്നിയിട്ടില്ല
മലപ്പുറം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പികെ ബഷീര് എംഎല്എ സഭയില് ഉന്നയിച്ച വിഷയങ്ങള്ക്ക് കൃത്യമായ മറുപടി നല്കാതെ അദ്ദേഹത്തെ പരിഹസിച്ച മുഖ്യമന്ത്രിക്കെതിരെ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ ത്രിതല പഞ്ചായത്തില് സര്ക്കാര് നടപ്പിലാക്കുന്ന വികല പരിഷ്കരണങ്ങളാല് പ്രയാസപ്പെടുന്ന പഞ്ചായത്ത് മെമ്പറായ തന്റെ ഭാര്യയുടെ പ്രശ്നങ്ങളിലേക്ക് ചൂണ്ടി കിടക്കപായില് സമാധാനമില്ല ( അഥവാ ഒരു എം.എല്.എയും പഞ്ചായത്ത് മെമ്പറും വീട്ടിലെ സ്വകാര്യ സമയങ്ങളില് പോലും ഈ വിഷയം ചര്ച്ച ചെയ്ത് അതിന്റെ ബുദ്ധിമുട്ടുകള് അനുഭവിക്കേണ്ടി വരുന്നു ) എന്ന് പറയുമ്പോള് ഭനിങ്ങടെ കിടക്കപ്പായിലെ പ്രശ്നത്തിന് പരിഹാരം കാണാന് എനിക്കാവില്ലെന്ന്’ പരിഹസിക്കുന്ന മുഖ്യനെ കുറിച്ച് നിങ്ങള്ക്കെന്താണ് തോന്നുന്നത് ? ‘ ഫേസ്ബുക്ക് കുറിപ്പില് ഫൗസിയ ആരിഫ് ചോദിക്കുന്നു.
‘ ഈ അശ്ലീലത്തെ ട്രോളിനടക്കുന്ന സഖാക്കളേ ഈ കമന്റിനോട് കാരാട്ട് ദമ്പതികള്ക്ക് എന്താണ് പറയാനുള്ളതെന്ന് ഒന്ന് ചോദിച്ചുനോക്കൂ.’ എന്ന് ചോദിച്ചാണ് ഫൗസിയ കുറിപ്പ് അവസാനിപ്പിക്കുന്നത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
പി.കെ ബഷീര് എം.എല്.എ യോട് വല്യ ബഹുമാനമൊന്നും തോന്നീട്ടില്ല.( ഓര്ക്കുമ്പോള് ലഡുവുമായി മാണിക്ക് ബോഡിഗാര്ഡ് നില്ക്കുന്ന ചിത്രമാണ് ആദ്യം ഓര്മ്മയിലെത്തുക)
പക്ഷേ ത്രിതല പഞ്ചായത്തില് സര്ക്കാര് നടപ്പിലാക്കുന്ന വികല പരിഷ്കരണങ്ങളാല് പ്രയാസപ്പെടുന്ന പഞ്ചായത്ത് മെമ്പറായ തന്റെ ഭാര്യയുടെ പ്രശ്നങ്ങളിലേക്ക് ചൂണ്ടി കിടക്കപായില് സമാധാനമില്ല ( അഥവാ ഒരു എം.എല്.എയും പഞ്ചായത്ത് മെമ്പറും വീട്ടിലെ സ്വകാര്യ സമയങ്ങളില് പോലും ഈ വിഷയം ചര്ച്ച ചെയ്ത് അതിന്റെ ബുദ്ധിമുട്ടുകള് അനുഭവിക്കേണ്ടി വരുന്നു ) എന്ന് പറയുമ്പോള് `നിങ്ങടെ കിടക്കപ്പായിലെ പ്രശ്നത്തിന് പരിഹാരം കാണാന് എനിക്കാവില്ലെന്ന്’ പരിഹസിക്കുന്ന മുഖ്യനെ കുറിച്ച് നിങ്ങള്ക്കെന്താണ് തോന്നുന്നത് ?
ഗതാഗതമന്ത്രി ശശീന്ദ്രന്റെ പേരില് ആരോപിക്കപ്പെട്ട ആ പൂച്ചക്കുട്ടി ഫോണ്കോള് പോലും ഇത്രമേല് അശ്ലീലമായി എനിക്ക് തോന്നിയിട്ടില്ല.
എം.എല്.എ യും പഞ്ചായത്ത് മെമ്പറും മുഖ്യമന്ത്രിക്കെതിരെ മാനനഷ്ടത്തിന് കേസ്കൊടുക്കണം . കിടക്കപ്പായ എന്ന് കേള്ക്കുമ്പോള് ഒരൊറ്റകാര്യം മാത്രമേ സഖാവിന് ഓര്മ്മവരുന്നുള്ളൂവെങ്കില് ഇങ്ങേരെ വിപ്ലവകാരിയെന്ന് വാഴ്ത്തിപാടിയവരോട് എന്തോന്ന് പറയാന്..
NB;_ ഈ അശ്ലീലത്തെ ട്രോളിനടക്കുന്ന സഖാക്കളേ ഈ കമന്റിനോട് കാരാട്ട് ദമ്പതികള്ക്ക് എന്താണ് പറയാനുള്ളതെന്ന് ഒന്ന് ചോദിച്ചുനോക്കൂ..
പികെ ബഷീര് എംഎല്എ യുടെ പ്രസംഗം
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]