ഹജ്ജ് സര്‍വീസ്; കരിപ്പൂരിനെ പരിഗണിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് കണ്ണന്താനം
മലപ്പുറം:ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റായി കരിപ്പൂരിനെ വീണ്ടും പരിഗണിക്കുന്നതിനു വ്യോമയാന മന്ത്രാലയത്തോടു ശുപാര്‍ശ ചെയ്യുമെന്നു കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മലപ്പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതു സംബന്ധിച്ചും വ്യോമയാന മന്ത്രിയുമായി സംസാരിക്കും. സാങ്കേതിക പ്രശ്നങ്ങളും മറ്റും ഇളവുവരുത്തേതു ബന്ധപ്പെട്ടവരാണ്. കരിപ്പൂര്‍ പ്രശ്നം ഗൗരവമായി തന്നെ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]