നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തിക വളര്‍ച്ച തടഞ്ഞുവെന്ന്‌ കണ്ണന്താനം

നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തിക വളര്‍ച്ച തടഞ്ഞുവെന്ന്‌ കണ്ണന്താനം

മലപ്പുറം: നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തിക വളര്‍ച്ച ചെറിയ രീതിയില്‍ തടഞ്ഞുവെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വളര്‍ച്ചയില്‍ കുറവ് വന്നെങ്കിലും ഇവ രണ്ടും നാടിന് ആവശ്യമായിരുന്നു. കള്ളപ്പണം പിടിക്കാനായി. അടുത്ത വര്‍ഷം ഇന്ത്യ സാമ്പത്തികമായി മുന്നേറുമെന്നാണ് ലോക ബാങ്കും ഐഎംഎഫും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ പറയുന്നത് തള്ളാണെന്നു എഴുതിയാലും പറയാനുള്ളതു പറയുമെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എല്‍സിക്കു 42 ശതമാനം മാത്രം മാര്‍ക്കു ലഭിച്ചവനാണ് താന്‍. പിന്നീട് കളക്ടറും എംഎല്‍എയും മന്ത്രിയുമൊക്കെയായതു ദൈവാധീനം കൊാണ്. എല്ലാവരിലുമുണ്ട് ഈ ദൈവാധീനം.കഴിഞ്ഞദിവസം മേഘാലയയില്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലായിരുന്നു താന്‍. അവിടെ നിന്നു ദല്‍ഹിയിലെത്തി ഒരു മണിക്കൂര്‍ മാത്രം സോഫയില്‍ കിടന്നാണ് താന്‍ കോഴിക്കോട്ടെത്തിയത്. ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ ഉറങ്ങാതിരിക്കുമ്പോള്‍ ഏങ്ങനെ മന്ത്രിമാര്‍ക്കു ഉറങ്ങാനാകുമെന്നും കണ്ണന്താനം ചോദിച്ചു.

കാര്യം പറയുമ്പോള്‍ ട്രോളര്‍മാര്‍ ഇറങ്ങും. ഒരു പണിയുമെടുക്കാതെ വൈകുന്നേരം വരെ മൊബൈലും കുത്തിപ്പിടിച്ചു ട്രോള്‍ ചെയ്യലാണ് ചിലരുടെ പണി. ഡല്‍ഹിയില്‍ കമ്മീഷണറായിരിക്കേ അനധികൃത കെട്ടിടം പൊളിച്ചതിനു അക്രമികളുടെ മര്‍ദനത്തിന് ഇരയായി. തന്റെ ഭാര്യയുടെ തലയില്‍ 32 കുത്തേറ്റു. സത്യത്തിനൊപ്പം നില്‍ക്കുന്നതിന്റെ പേരില്‍ ചിലപ്പോള്‍ ജീവന്‍ നഷ്ടമായേക്കും. എന്നാല്‍ അത്ര പെട്ടെന്നൊന്നും ഇത്തരക്കാര്‍ക്കു കൊലപ്പെടുത്താനാകില്ല. രാഷ്ട്രീയം അവസാനിപ്പിക്കേ കാലത്ത് അ്ധ്യാപകനായി ജോലി ചെയ്യാനാണ് മോഹമെന്നും കണ്ണന്താനം പറഞ്ഞു.

Sharing is caring!