നിയമസഭാ സാമാജികരുടെ കണ്ണടയുടെ ലെന്‍സിന്റെ വിലയില്‍ നിയമ ഭേദഗതി കൂടിയാലോചനക്ക് ശേഷം നടപ്പാക്കുമെന്ന് സ്പീക്കര്‍

നിയമസഭാ സാമാജികരുടെ  കണ്ണടയുടെ ലെന്‍സിന്റെ  വിലയില്‍ നിയമ ഭേദഗതി  കൂടിയാലോചനക്ക് ശേഷം നടപ്പാക്കുമെന്ന് സ്പീക്കര്‍

പൊന്നാനി:നിയമസഭാ സാമാജികരുടെ കണ്ണടയുടെ ലെന്‍സിന്റെ വിലയില്‍ നിയമ ഭേദഗതി കൂടിയാലോചനക്ക് ശേഷം നടപ്പാക്കുമെന്ന് സ്പീക്കര്‍ ,കണ്ണട വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.

നിലവില്‍ നിയമസഭാ സമാജികരുടെ ഫെയ്മി ന്റെ വില മാത്രമാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. നിയമസഭാ സാമാജികരുടെ കണ്ണടയുടെ ലെന്‍സിന്റെ വിലയില്‍ നിയമ ഭേദഗതി കൂടിയാലോചനക്ക് ശേഷം നടപ്പാക്കും. എന്ന നേത്രരോഗത്തിന്റെ തീവ്രതയനുസരിച്ചാണ് ലെന്‍സിന്റെ വില നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ.
കണ്ണടവിഷയത്തില്‍ മാധ്യമങ്ങള്‍ തന്നെ ക്രൂശിക്കുകയായിരന്നുവെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ .പൊന്നാനിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ധേഹം .

ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരം ഞാന്‍ മാത്രമല്ല 37 ലധികം നിയമസഭാംഗങ്ങള്‍ മുപ്പതിനായിരത്തിലധികം രൂപ വിലയുള്ള കണ്ണടകള്‍ വാങ്ങിയിട്ടുണ്ട് .അവരുടെ ലിസ്റ്റും എന്റെ പോക്കറ്റിലുണ്ട് .പക്ഷെ അതൊന്നും ഒരു തെറ്റായി എനിക്ക് തോന്നിയില്ല .ഞാനത് വിവാദമാക്കാനുമില്ല .ചട്ടപ്രകാരം തന്നെയാണ് കാര്യങ്ങള്‍ ചെയ്തത് .എന്റെ കണ്ണിന്റെ അസുഖം ഭേദപ്പെടാന്‍ വിലകൂടിയ കണ്ണട അത്യാവശ്യമായിരുന്നു .അതിനാലാണ് വിലകൂടിയ കണ്ണടവാങ്ങിയത് .പക്ഷെ മാധ്യമങ്ങള്‍ എനിക്കെതിരെ ദുഷ്ടലാക്കോടെ പ്രവര്‍ത്തിച്ചുവെന്നും വികാരാധീതനായി സ്പീക്കര്‍ പറഞ്ഞു .

Sharing is caring!