സ്വന്തം കുട്ടികളുമായി പോയ സ്ത്രീയെ തടഞ്ഞവച്ചു

സ്വന്തം കുട്ടികളുമായി പോയ  സ്ത്രീയെ തടഞ്ഞവച്ചു

എടപ്പാള്‍: കുട്ടികളെ തട്ടികൊണ്ട് പോകുന്നുവെന്ന ഭീതിയില്‍ നടക്കുന്ന പലതും വര്‍ണ വെറിയുടെ കഥകള്‍. സ്വന്തം കുട്ടികളുമായി പോയ സ്ത്രീയെ കഴിഞ്ഞ ദിവസം എടപ്പാളില്‍ തടഞ്ഞ് വച്ചത് തര്‍ക്കത്തിനിടയാക്കി.

ഇന്നലെ രാവിലെ 11.30ന് പൊന്നാനി റോഡിലാണ് സ്ത്രീയെ തടഞ്ഞ് വച്ചത്. ഇതര സംസ്ഥാനക്കാരായ രണ്ട് യുവതികളുടെ കൂടെ വെളുത്ത നിറമുള്ള കുട്ടിയ കണ്ടതോടെയാണ് നാട്ടുകാര്‍ തടഞ്ഞ് വച്ച് ചോദ്യം ചെയ്തത്. കുട്ടി തങ്ങളുടേതാണ് സ്ത്രീകള്‍ പറഞ്ഞെങ്കിലും നാട്ടുകാര്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്നു.

സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡ് ചന്ദ്രന്‍ ഇവരെ കാണാറുണ്ടെന്നും കുട്ടി അവരുടേതാണെന്നും പറഞ്ഞതോടെയാണ് നാട്ടുകാര്‍ അടങ്ങിയത്. നാട്ടുകാരില്‍ ചിലരും ഇവരെ അറിയാമെന്ന് പറഞ്ഞു. സ്ത്രീയുടെ ഭര്‍ത്താവ് എടപ്പാളില്‍ കാന്റീനില്‍ ജോലി ചെയ്യുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ കുറ്റിപ്പുറത്ത് വച്ച് ഇതേ സ്ത്രീയെ നാട്ടുകാര്‍ തടഞ്ഞ് വച്ചിരുന്നു.

Sharing is caring!