യുഎഇയിലേക്കുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് 14 ദിവസത്തിനകം

യുഎഇയിലേക്കുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് 14 ദിവസത്തിനകം

തിരുവനന്തപുരം: യുഎഇ യില്‍ ജോലി തേടുന്നവര്‍ക്കുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് 14 ദിവസത്തിനകം ലഭിക്കും. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി ലോകനാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപേക്ഷയില്‍ തടസങ്ങളില്ലെങ്കില്‍ 14 ദിവസത്തനികം നല്‍കമണെന്ന് ഡിജിപി നിര്‍ദേശിച്ചു.

പുതിയ ഫോമിലാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസായി 1000 രൂപ നല്‍കണം. ടി ആര്‍ 15 ഫോം മുഖേനെ ട്രഷറിയിലോ ഓണ്‍ലൈനായോ പണമടക്കാം. അപേക്ഷയോടൊപ്പം ഉദ്യോഗാര്‍ഥിയുടെ സത്യവാങ്മൂലവും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കണം. സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പരിശോധിച്ച് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതത് ജില്ലാ പോലീസ് മേധാവിമാരാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.

ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിന്റെ സഹായവും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുണ്ടാവും. സംസ്ഥാനത്തെ ഏത് പോലീസ് സ്‌റ്റേഷനുകളുമായി ഇക്കാര്യത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് ബന്ധപ്പെടാമെന്ന് ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് ഡിജിപി പുതിയ നിര്‍ദേശം നല്‍കിയിട്ടുള്ളത്‌

Sharing is caring!