പെരിന്തല്‍മണ്ണ സംഘര്‍ഷം പ്രതികള്‍ക്ക് ജാമ്യം നല്‍കിയില്ല

പെരിന്തല്‍മണ്ണ  സംഘര്‍ഷം പ്രതികള്‍ക്ക്  ജാമ്യം നല്‍കിയില്ല

പെരിന്തല്‍മണ്ണ: ഹര്‍ത്താലിനോടനുബന്ധിച്ചു നടത്തിയ അക്രമങ്ങളില്‍ പ്രതികള്‍ക്ക് ജമ്യമില്ല. ജാമ്യം ലഭിക്കാത്തത് പൊലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസുകളില്‍ കൂടി പ്രതികളായവര്‍ക്ക്. പെരിന്തല്‍മണ്ണയില്‍ ഹര്‍ത്താലിനോടനുബന്ധിച്ചു ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ടൗണിലും മുനിസിപ്പാലിറ്റിയിലും നടത്തിയ അക്രമങ്ങളില്‍ പോലീസ് അറസ്റ്റു ചെയ്ത 20 പ്രതികളുടെ ജാമ്യാപേക്ഷയാണ് മഞ്ചേരി സെഷന്‍സ് കോടതി മറ്റൊരുദിവസത്തേക്കു മാറ്റിവച്ചത് ..മുനിസിപ്പാലിറ്റിയില്‍ അക്രമം നടത്തിയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചെങ്കിലും പോലീസിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസുകളില്‍ കൂടി പ്രതികളായതിനാല്‍ ജാമ്യാപേക്ഷ തള്ളി മറ്റൊരുദിവസത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു .ഹര്‍ത്താലിനോടനുബന്ധിച്ചു പാര്‍ട്ടി പ്രവര്‍ത്തകരുടെ കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കുപറ്റിയിരുന്നു. .

Sharing is caring!