പെരിന്തല്‍മണ്ണയില്‍ സഹോദരങ്ങള്‍ ദിവസങ്ങള്‍ക്കകം മരിച്ചു

പെരിന്തല്‍മണ്ണയില്‍  സഹോദരങ്ങള്‍  ദിവസങ്ങള്‍ക്കകം മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണ പാറലില്‍ ജ്യേഷ്ടന്‍ മരിച്ച് ദിവസങ്ങള്‍ക്കകം അനിയനും മരിച്ചു. പാറല്‍ ജുമാമസ്ജിദിനു സമീപം പരേതനായ വലിയ കുഞ്ഞഹമ്മദിന്റെ മകന്‍ കൊരമ്പി മമ്മദു (52) ആണ് ഇന്നലെ വൈകിട്ട് മരിച്ചത്. കഴിഞ്ഞ 21 നാണ് ജ്യേഷ്ടന്‍ മൊയ്തീന്‍ മരണപ്പെട്ടത്. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് പാറല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: അത്തിക്കോട്ടില്‍ റുഖിയ (വാഴെങ്കട). മക്കള്‍: നജ്‌ല, മുഹമ്മദ് അനാഫിര്‍ (പത്താം ക്ലാസ് വിദ്യാര്‍ഥി), മുഹമ്മദ് നാഫിഹ് (ഒന്നാം ക്ലാസ് വിദ്യാര്‍ഥി). മരുമകന്‍:
വെള്ളിയപ്പന്‍തൊടി നൗഷാദ് (ചെറുപ്ലശ്ശേരി).

Sharing is caring!