പോലീസിനെയും നാട്ടുകാരെയും ചുറ്റിച്ച് വിദ്യാര്‍ഥി

പോലീസിനെയും നാട്ടുകാരെയും ചുറ്റിച്ച് വിദ്യാര്‍ഥി

കൊളത്തൂര്‍: പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി ഏഴാം വിദ്യാര്‍ഥിയുടെ തട്ടികൊണ്ട്‌പോകല്‍ കഥ. ഇന്നലെ രാവിലെയാണ് നാട്ടുകാരെയും പോലീസിനെയും വിദ്യാര്‍ഥി വട്ടം കറക്കിയത്. ഒടുവില്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ താന്‍ സ്വപ്‌നം കണ്ടതാണെന്ന് പറഞ്ഞതായി പോലീസ് അറിയിച്ചു.

തന്നെ കാറിലെത്തിയ സംഘം തന്നെ തട്ടികൊണ്ട്‌പോകാന്‍ ശ്രമിച്ചെന്നും താന്‍ ഓടി രക്ഷപ്പെട്ടെന്നും വിദ്യാര്‍ഥി പറഞ്ഞു. കാറില്‍ സ്‌കൂള്‍ യൂനിഫോം ധരിച്ച മറ്റു മൂന്ന് കുട്ടികളുണ്ടായിരുന്നെന്നും വിദ്യാര്‍ഥി ബന്ധുക്കളോട് പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

വിദ്യാര്‍ഥിയുമായി പോലീസ് സംഭവം നടന്നുവെന്ന സ്ഥലം സന്ദര്‍ശിക്കുകയും കൂടുതല് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. സ്‌കൂളില്‍ എത്താത്ത വിദ്യര്‍ഥികളെ കുറിച്ച് അന്വേഷിച്ചപ്പോഴും ആരെയും തട്ടികൊണ്ട് പോയിട്ടില്ലെന്ന് തെളിഞ്ഞു. സംസ്ഥാനത്തിന്റെ പലഭാഗത്തും തട്ടികൊണ്ട്‌പോകല്‍ വാര്‍ത്തകള്‍ വരുന്നതിനല്‍ ജാഗ്രതയോടെയാണ് പോലീസ് സംഭവം കൈകാര്യം ചെയ്തത്. രണ്ട് മണിക്കൂറോളമാണ് പോലീസും നാട്ടുകാരും സംഭവത്തിന്റെ പേരില്‍ വെട്ടിലായത്.

Sharing is caring!