കുട്ടികളെ തട്ടി കൊണ്ട്പോകല്‍: സര്‍ക്കാര്‍ ആശങ്ക അകറ്റണമെന്ന് യൂത്ത് ലീഗ്

കോഡൂര്‍: കുട്ടികളെ തട്ടി കൊണ്ട് പോകുന്ന അളുകളെ പല സ്ഥലങ്ങളില്‍ നിന്നായി പിടിക്കുന്ന വിഡിയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കാരണം ജനങ്ങള്‍ ആശങ്കയിലാണ്.ജനങ്ങളുടെ ആശങ്ക അകറ്റേണ്ട ചുമതല സര്‍ക്കാറിനുണ്ട്. ആ ചുമതല സര്‍ക്കാര്‍ നിറവേറ്റണമെന്ന് കോഡൂര്‍ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപെട്ടു.യോഗത്തില്‍ നൗഷാദ് പരേങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു . മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ.എന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഷാഫി കാടേങ്ങല്‍,ടി.മുജീബ് ,കെ.ടി റബീബ് , ഷാനിദ് കോഡൂര്‍, അജ്മല്‍ തറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS

മലപ്പുറത്തെ റയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഇടപെടൽ
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ നഗരസഭയുടെ ജന സേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റെയിൽവെ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പാലക്കാട് റയിൽവെ ഡിവിഷണൽ മാനേജറെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച [...]