വെളളക്കെട്ടില്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കൊണ്ടോട്ടി: നാലുമാസം മുമ്പ് വെളളക്കെട്ടില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കൊണ്ടോട്ടി തുറക്കല്‍ കാഞ്ഞിരക്കുന്നന്‍ അബ്ദുള്‍ നാസറിന്റെ മകന് അനു ഷല്ഖ്(10)ആണ് മരിച്ചത്.നാലുമാസം മുമ്പ് തുറക്കല്‍ ചെമ്മലപ്പറമ്പ് റോഡിലെ കരിങ്കല്ല് ക്വാറിയിലെ വെളളക്കെട്ടിലാണ് അപകടം. ഗുരുതര പരിക്കേറ്റ് വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുറക്കല്‍ അല്‍ഹിദായ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്ഥയാണ്. മാതാവ് : ഫാത്തിമ സുഹ്റ. സഹോദരങ്ങള്‍: ഷഹ്്ല ഷമി, ഫെമിന, ഫാസില, സല്മാന് ഫാരിസ്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി