തെരുവിന്റെ മക്കള്‍ക്ക് എസ്.വൈ.എസ് പൊതിച്ചോറ് നല്കി
വേങ്ങര: സോണ്‍ എസ്.വൈ.എസ് സാന്ത്വനം കാമ്പയിനിന്റെ ഭാഗമായി വേങ്ങര ടൗണില്‍ പൊതിച്ചോര്‍ വിതരണം ചെയ്തു. തെരുവ് കച്ചവടക്കാര്‍, ചെരിപ്പുകുത്തികള്‍, പ്ലാസ്റ്റിക് മാലിന്യം പെറുക്കി വിറ്റ് ജീവിക്കുന്നവര്‍, അന്ധര്‍, നിര്‍ദ്ധന ഡ്രൈവര്‍മാര്‍, ആയൂര്‍വേദ ആശുപത്രിയിലെ രോഗികള്‍ തുടങ്ങിയവര്‍ക്കാണ് പൊതി ചോര്‍ നല്‍കിയത്. കേരള മുസ്ലീം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് പി.അബ്ദുഹാജി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പി.അബ്ദു ഉമാനിയ്യ, അലവിക്കുട്ടി നെല്ലിപറമ്പ്, കെ.മുസ്തഫ സഖാഫി നേതൃത്വം നല്കി.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]