ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സ്‌നേഹസ്പര്‍ശം

ഇതര സംസ്ഥാന  തൊഴിലാളികള്‍ക്കായി  സ്‌നേഹസ്പര്‍ശം

തിരൂരങ്ങാടി: കൊളപ്പുറം നവകേരള സാംസ്‌കാരിക വേദി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ വിമുക്തി മിഷന്റെയും സഹകരണത്തോടെ കൊളപ്പുറം ഗവ.ഹൈസ്‌കൂളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടത്തിയ സ്‌നേഹ സ്പര്‍ശം പരിപാടി അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നാസര്‍ മലയില്‍ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കെ. അസ്‌ലു, സുലൈഖ, മജീദ്, എ.ആര്‍.നഗര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി കൊളക്കാട്ടില്‍, തിരൂരങ്ങാടി എസ്.ഐ. വിശ്വനാഥന്‍ കരയില്‍, വാര്‍ഡംഗങ്ങളായ റിയാസ് കല്ലന്‍, സമീല്‍ കൊളക്കാട്ടില്‍, തിരൂരങ്ങാടി അസി.ലേബര്‍ ഓഫീസര്‍ പി.സുഗുണന്‍, അസീസ് ഹാജി കാടേങ്ങല്‍, അഷറഫ്, ഷംന, പി.ശിവദാസന്‍, സോമരാജ് പാലക്കല്‍, പി.രവികുമാര്‍, ടി.ഇസ്ഹാഖ് പ്രസംഗിച്ചു. ചടങ്ങില്‍ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ തിരൂരങ്ങാടി എസ്.ഐ. വിശ്വനാഥന്‍ കാരയിലിന് എം.എല്‍.എ. ഉപഹാരം നല്‍കി ആദരിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് ഇന്‍ഷ്യൂറന്‍സ് കാര്‍ഡ് വിതരണവു എം.എല്‍.എ. നിര്‍വ്വഹിച്ചു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്, ഇഖ്‌റ ഹോസ്പിറ്റല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ കിഡ്‌നി രോഗനിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പും നടത്തി. തുടര്‍ന്ന് വിമുക്തി ജില്ലാ കോഡിനേറ്റര്‍ ബി.ഹരികുമാര്‍ ലഹരികെതിരെ ബോധവത്കരണ ക്ലാസ് നടത്തി.

Sharing is caring!