വിവാഹ ചടങ്ങിനിടെ ഡയാലിസിസ് സെന്ററിന് മലപ്പുറത്തെ വധൂവരന്‍മാരുടെ സ്‌നേഹോപഹാരം

വിവാഹ ചടങ്ങിനിടെ  ഡയാലിസിസ് സെന്ററിന്  മലപ്പുറത്തെ വധൂവരന്‍മാരുടെ  സ്‌നേഹോപഹാരം

പൊന്നാനി: വിവാഹ ചടങ്ങിനിടെ ഡയാലിസിസ് സെന്ററിന് വധൂവരന്‍മാരുടെ സ്‌നേഹോപഹാരം; ഡയാലിസിസ് സെന്ററിനുള്ള തുക സ്പീക്കര്‍ക്ക് കൈമാറി. കല്യാണ ദിനത്തില്‍ പുതുമണവാളനായ പുതുപൊന്നാനി സ്വദേശിയായ വി.എം.അബ്ദുനൗഫലിന്റെ മനസില്‍ വേദനയനുഭവിക്കുന്നവരുടെ കണ്ണീരുപ്പിന്റെ നനവായിരുന്നു. പൊന്നാനി ഡയാലിസിസ് സെന്ററിലെ വേദനയനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങാവാനാണ് വിവാഹദിനത്തില്‍ സ്‌നേഹ സമ്മാനം കൈമാറിയത്. പൊന്നാനി നഗരസഭയുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് വിവാഹദിനത്തില്‍ ഡയാലിസിസ് സെന്ററിന് വധൂവരന്‍മാര്‍ ചേര്‍ന്ന് തുക കൈമാറിയത്. വരന്‍ അബ്ദുനൗഫലും, സഹോദരന്‍ അബൂബക്കറും ചേര്‍ന്നാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും, നഗരസഭാ ചെയര്‍മാന്‍ സി.പി.മുഹമ്മദ് കുഞ്ഞിക്കും തുക കൈമാറിയത്.

Sharing is caring!