ഇ.അഹമ്മദ് അനുസ്മരണം 12ന് മലപ്പുറത്ത്

മലപ്പുറം: മുസ്ലിംലീഗ് അഖിലേന്ത്യ പ്രസിഡന്റായിരുന്ന ഇ.അഹമ്മദ് സാഹിബിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ മുസ്്ലിംലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സദസ്സ് 12 ന് തിങ്കളാഴ്ച മൂന്ന് മണിക്ക് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്ത് നടത്തുന്നതിന് ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. 25 വര്‍ഷം ലോക്സഭാ സെക്രട്ടറി ജനറലായിരുന്ന പി.ഡി.ടി ആചാരിയാണ് അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്ന മുഖ്യാതിഥി. മുസ്ലിംലീഗ് നേതാക്കളും വിവിധ സംഘടനാ പ്രിതിനിധികളും സംബന്ധിക്കും. അഹമ്മദ് സാഹിബ് ലോക്സഭാംഗം ആയത് മുതല്‍ പി.ഡി.ടി ആചാരി അദ്ദേഹവുമായി ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ്. യോഗത്തില്‍ മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, എം.എ ഖാദര്‍, എം.അബ്ദുല്ലക്കുട്ടി, പി.എ റഷീദ്, ഇസ്മയില്‍ മൂത്തേടം, ഉമ്മര്‍ അറക്കല്‍, സലീം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി, ബി.പി.എ ഗഫൂര്‍, പി.പി സഫറുല്ല പങ്കെടുത്തു.
RECENT NEWS

മലപ്പുറത്തെ റയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഇടപെടൽ
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ നഗരസഭയുടെ ജന സേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റെയിൽവെ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പാലക്കാട് റയിൽവെ ഡിവിഷണൽ മാനേജറെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച [...]