മലപ്പുറം ജില്ലയില്‍ മതിയായ രേഖകളില്ലാതെ വിദേശതാരങ്ങള്‍ സെവന്‍സ് ഫുട്‌ബോളിനെത്തുന്നു

മലപ്പുറം: മതിയായ രേഖകളില്ലാതെ വിദേശതാരങ്ങള്‍ സെവന്‍സ് ഫുടബോള്‍ കളിക്കാനെത്തുന്നത് അധികൃതര്‍ നോക്കുന്നില്ല. ആഫ്രിക്കയില്‍ നിന്നും മറ്റുവിദേശരാജ്യങ്ങളില്‍ നിന്നും മതിയായ യാത്രാരേഖ ഇല്ലാതെ നിരവധി കളിക്കാരാണ് കേരളത്തിലെത്തുന്നത്. ഇവരില്‍ 85ശതമാനം പേരും ടൂറിസ്റ്റ് വിസയില്‍ എത്തിയാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. കോട്ടക്കലിനടുത്ത് വിദേശ കളിക്കാരെ എത്തിച്ച്‌കൊടുക്കുന്ന ഏജന്‍സി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ടൂര്‍ണമെന്‍് നടക്കുമ്പോള്‍ ഒരു കളിക്ക് 2000 മുതല്‍ 5000 വരെ വാങ്ങി വിദേശകളിക്കാരന് 1500 മുതല്‍ 2500 വരെയാണ് കൊടുക്കുന്നത്. കോട്ടക്കലിനടുത്ത് റൂമും ഭക്ഷണവും നല്‍കി വിദേശകളിക്കാരെ വെച്ച് പണം കൊയ്യുന്ന സംഘങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ അനങ്ങുന്നില്ല. കട്ട സെവന്‍സ് തുടങ്ങുന്നതോടെയാണ് വിദേശ താരങ്ങള്‍ ഇവിടേക്ക വരാര്‍. അവര്‍ രണ്ടോ മൂന്നോ കളികളില്‍ നിന്നായി 6000 രൂപ വരെ ഉണ്ടാക്കും. ഏജന്‍സികളാകട്ടെ ആദ്യകളിക്ക് 1000 രണ്ടാം കളിക്ക് 2000 സെമിഫൈനലിന് 3000 ഫൈനലിന് 5000 എന്നി്ങ്ങനെ വാങ്ങുമ്പോള്‍ കളിക്കാര്‍ 1000 മുതല്‍ തുടങ്ങി 500 വെച്ച് കൂട്ടിനല്‍കലാണ് പതിവ്. മലബാര്‍ പ്രദേശങ്ങളിലാണ് ഇവരെ സാധാരണയായി കളിപ്പിക്കാറുള്ളത്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *