ഇ.ജയനെതിരായ വധശ്രമം ആസൂത്രിതം: സി.പി.എം

ഇ.ജയനെതിരായ  വധശ്രമം  ആസൂത്രിതം:  സി.പി.എം

മലപ്പുറം: താനൂര്‍ ഒഴൂരില്‍ സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഇ.ജയനെയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം ആസൂത്രതിമാണെന്നും സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കണമെന്നും സി.പി.എം ജില്ലാ കമ്മിറ്റി. അയ്യായില്‍ പൊതുയോഗ സ്ഥലത്തക്ക് പോയ ജയനെ വടിവാളും ദണ്ഡും ഉള്‍പ്പെടെ മാരകായുധങ്ങളുമായി രാത്രി കാത്തുനിന്ന് കരുതിക്കൂട്ടി വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. സമചിത്തത കൈവിടാത്തതുകൊണ്ടും പാര്‍ടി പ്രവര്‍ത്തകര്‍ ഓടി എത്തിയതിനാലുമാണ് ജീവന്‍ രക്ഷിക്കാനായത്. തലക്ക് അടിയേറ്റ ജയനും മര്‍ദനമേറ്റ അഞ്ചു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. താനൂരില്‍ സിപിഐ എമ്മിന്റെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ മുന്‍ ഏരിയ സെക്രട്ടറികൂടിയായ ജയനെ ഇല്ലാതാക്കാന്‍ രാഷ്ര്ടീയ എതിരാളികള്‍ തക്കം പാര്‍ത്തിരിക്കയാണ്. പ്രധാന നേതക്കളെ തന്നെ വീഴ്ത്തി പാര്‍ടിയെ ദുര്‍ബലമാക്കാമെന്ന വ്യാമോഹമാണ് ഇരുട്ടിന്റെ മറപറ്റി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും സി.പി.എം കുറ്റപ്പെടുത്തി.

Sharing is caring!