തിരൂരങ്ങാടി എസ്.ഐയെ വിദ്യാര്‍ഥികള്‍ ആദരിച്ചു
മലപ്പുറം: സാധാരണ വാര്‍ത്തകളില്‍ കാണാത്ത രീതിയിലുള്ള ഉപഹാര സമര്‍പ്പണമാണ് കഴിഞ്ഞ ദിവസം തിരൂരങ്ങാടിയില്‍ അരങ്ങേറിയത്. വിദ്യാര്‍ഥികളെ പോലീസുകാര്‍ അഭിനന്ദിക്കുന്നതും ഉപഹാരം നല്‍കുന്നതും എപ്പോഴും വാര്‍ത്തകളായി വരാറുണ്ട്. എന്നാല്‍ ഒരുപോലീസുകാരനെ വിദ്യാര്‍ഥികള്‍ ആദരിക്കുന്നത് അപൂര്‍വമാണ്. ഇത്തരത്തിലുള്ള ഒരു ആദര ചടങ്ങാണ് കഴിഞ്ഞ ദിവസം തിരൂരങ്ങാടിയിലുണ്ടായത്.
വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ തിരൂരങ്ങാടി പോലീസ് സബ്ഇന്‍സ്പെക്ടര്‍ വിശ്വനാഥന് കാരയിലിനെയാണ് നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ എസ്.പി.സി, ജെ.ആര്.സി, സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നടത്തി ആദരിച്ചത്.
എസ്.പി.സി യൂണിറ്റിന്റെ മൊമെന്റോ സമര്‍പ്പണവും ആദരിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനവും സ്കൂള്‍ ട്രസ്റ്റ് ചെയര്മാന് യു.ഷാഫി ഹാജി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.സി അബ്ദുല്‍കരീം അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം രാജ്യപുരസ്കാര്‍ നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇംഗ്ലീഷ് കവിതാ രചനാ മത്സരത്തില്‍ എ ഗ്രേഡ് നേടിയ ഷൈമ ഷെറിന് സ്കൂള്‍ വക ഉപഹാരം നല്കി. അസ്മി സംസ്ഥാന കലോത്സവത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. വിദ്യാര്‍ഥികളുടെ സമ്മാനാഹര്‍മായ കലാ പരിപാടികളും അരങ്ങേറി. സി.കെ മുഹമ്മദ് ഹാജി, കെ.പി ശംസുദ്ധീന്‍ ഹാജി, റഹീം ചുഴലി, വി.അബ്ദുല്‍ അഷ്റഫ്, കെ.ഷിജു, കെ.ടി അജിത്, ടി.കെ രാജേന്ദ്രന് പ്രസംഗിച്ചു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]