ക്യാന്‍സര്‍ ദിനത്തില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധ മൈക്ക്

ക്യാന്‍സര്‍ ദിനത്തില്‍  യൂത്ത് ലീഗിന്റെ പ്രതിഷേധ മൈക്ക്

മലപ്പുറം: ക്യാന്‍സര്‍ ചികിത്സാ രംഗത്ത് മലബാറിന് തന്നെ ആശ്വാസമാകാന്‍ ഐക്യ ജനാധിപത്യ മുന്നണി കൊണ്ടുവന്ന മലപ്പുറം കാന്‍സര്‍ സെന്റര്‍ ഉപേക്ഷിക്കാനുള്ള ഇടതു പക്ഷ സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിനെതിരെ മുസ്്ലിം യൂത്ത്ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന് സമര ദിനമായി ആചരിച്ചു. ജില്ലയില്‍ നൂറ് കേന്ദ്രങ്ങളില്‍ പ്രതിഷേധ മൈക്ക് സ്ഥാപിച്ചു. ഇടതു പക്ഷ സര്‍ക്കാറിന്റെ മലപ്പുറം ജില്ലാ വിരുദ്ധ സമീപനമായാണ് ക്യാന്‍സര്‍ സെന്ററ്# ഇല്ലാതെയാകുന്നു. ഇതിനെതിരെ പൊതു ജനങ്ങള്‍ക്ക് പ്രതികരിക്കാനാണ് പഞ്ചായത്ത് തലങ്ങളില്‍ മൈക്ക് സ്ഥാപിച്ചത്. സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ മൈക്കിലൂടെ പ്രതികരിച്ചു. മലപ്പുറത്ത് പ്രതിഷേധ മൈക്ക് മുസ്്ലിംയൂത്ത്്ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ ഉദ്ഘാടനം ചെയ്തു. ഷെമീര്‍ കപ്പൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫെബിന്‍ കളപ്പാടന്‍, അഷ്റഫ് പാറച്ചോടന്‍, ഹാരിസ് ആമിയന്‍, പി.കെ ബാവ, സി.പി സാദിഖലി, ബഷീര്‍ കാളമ്പാടി, സുഹൈല്‍ പറമ്പന്‍, സദാദ് കാമ്പ്ര, സുബൈര്‍ മൂഴിക്കല്‍, സി.കെ അബ്ദുറഹ്്മാന്‍, ഷാഫി കാടേങ്ങല്‍, സജീര്‍ കളപ്പാടന്‍, പറമ്പന്‍ ലത്തീഫ്, റിയാസ് പൊടിയാട്, നാണി എന്ന മുസ്തഫ, എം.എം യൂസുഫ്, സമീര്‍ വാളന്‍ പ്രസംഗിച്ചു.
പ്രിതഷേധ മൈക്ക് സമര വിളംബരം മാത്രമാണെന്ന് മുസ്്ലിംയൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ പ്രസ്താവിച്ചു. ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ വ്യക്തമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം ജില്ലക്ക് ക്യാന്‍സര്‍ സെന്റര്‍ അനുവദിച്ചത്. അതിനായി ഒരു കോടി പത്ത് ലക്ഷം പ്രാഥമിക നടപടികള്‍ക്കായി അനുവദിക്കുകയും പാണക്കാട് വ്യവസായ യൂണിറ്റ് ഇന്‍കെലില്‍ 25 ഏക്കര്‍ ഭൂമി കണ്ടെത്തി പ്രോജക്ട്് ഓഫീസ് പ്രവര്‍ത്തനവും ക്യാന്‍സര്‍ സെന്ററിന് തറക്കല്ലിടല്‍ പ്രവര്‍ത്തനവും നടത്തി. ശേഷം വന്ന ഇടത് മുന്നണി ക്യാന്‍സര്‍ സെന്റര്‍ ഇല്ലാതെയാക്കാനുള്ള തീരുമാനം മലപ്പുറം വികസന വിരോധം മാത്രമാണ്. അല്ലെങ്കില്‍ സെന്റര്‍ നിര്‍ത്തലാക്കാന്‍ പുതിയ പഠന റിപ്പോര്‍ട്ടുകളുണ്ടാകണം അതുണ്ടായിട്ടുമില്ല. ലോക ക്യാന്‍സര്‍ ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രതികരിക്കാണ് പ്രതിഷേധ മൈക്ക് സ്ഥാപിച്ചത്. അധികാരികള്‍ കണ്ണ് തുറക്കുന്നത് വരെ സമരവുമായി മുന്നോട്ട്് പോകും. സമരത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും ഒരു ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നതടക്കമുള്ള സമരങ്ങള്‍ക്ക് മുസ്്ലിം യൂത്ത്ലീഗ് സജ്ജമാണ്.

മുസ്്ലിംയൂത്ത്ലീഗ് ആരോഗ്യ മലപ്പുറം
കിഡ്നി കെയര്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി

മലപ്പുറം: മുസ്്ലിം യൂത്ത്ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആരോഗ്യ മലപ്പുറം പദ്ധതിയുടെ ഭാഗമായി മഞ്ചേരി സി.എച്ച് സെന്റര്‍ ഫെയ്സ് ഫൗണ്ടോഷന്‍ ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ ജില്ലയില്‍ നൂറ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന കിഡ്നി ക്യാമ്പുകളുടെ ഉദ്ഘാടനം പരപ്പനങ്ങാടി പാലത്തിങ്ങല്‍ എ.എം.യു.പി സ്‌കൂളില്‍ മുന്‍വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് എം.എല്‍.എ നിര്‍വഹിച്ചു. രോഗ നിര്‍ണയം, പ്രതിരോധം, ബോധവത്കരണം, രോഗികളുടെ കൂട്ടായ്മ, കൗണ്‍സിലിങ് തുടങ്ങിയവയാണ് ക്യാമ്പില്‍ ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ആരംഭിച്ച ആരോഗ്യ മലപ്പുറംപദ്ധതി ഭക്ഷണം വ്യായാമം, ചികിത്സ തുടങ്ങിയ മേഖലകള്‍ക്കാണ് പ്രധാന്യം നല്‍കുന്നത്. ജില്ലയുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യം വെച്ച് നടത്തുന്ന കാമ്പയിന്‍ ഭാഗമായി വാക് ടു ഹെല്‍ത്ത് പദ്ധതി തുടര്‍ന്ന് വരുന്നു. അര്‍ബുദ പ്രതിരോധം, മറ്റു ജീവിത ശൈലി, വിഷമില്ലാത്ത ഭക്ഷണം, ശുചിത്വ പരിസരം, രക്ത ദാനം, ലഹരിക്കെതിരെ കുട്ടായ്മ, ഫുട്ബാള്‍ വിചാരം തുടങ്ങിയ സംഘടിപ്പിക്കും. അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു. കെ.ടി അഷ്റഫ്, മുസ്്തഫ അബ്ദുല്‍ ലത്തീഫ്, എന്‍.കെ അഫ്സല്‍ റഹ്്മാന്‍, വി.കെ.എം ഷാഫി, ഗുലാം ഹസ്സന്‍ ആലംഗീര്‍, കണ്ണിയന്‍ മുഹമ്മദലി, അബ്ദുല്‍ അസീസ് വള്ളിക്കുന്ന്, നവസ് വള്ളിക്കുന്ന്, സി.അബ്ദുറഹ്്മാന്‍ കുട്ടി, പി.ഒ മുഹമ്മദ് നഈം, പി.സി കുഞ്ഞിപ്പോക്കര്‍ കുട്ടി, എം.വി കോയക്കുട്ടി, ഡോ.യാസീര്‍, ഡോ.സജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Sharing is caring!