ദേശീയ തലത്തില്‍ തിളങ്ങി മലപ്പുറത്തെ കൂട്ടിശാസ്ത്രജ്ഞര്‍

ദേശീയ തലത്തില്‍ തിളങ്ങി  മലപ്പുറത്തെ കൂട്ടിശാസ്ത്രജ്ഞര്‍

കോട്ടക്കല്‍: ചകിരിയും ചണവും ഉപയോഗിച്ച് സാനിറ്ററി പാഡുകള്‍ ഉണ്ടാക്കി കോട്ടൂര്‍ എ.കെ.എം.എച്ച് എസ്.എസ്.ലെ വിദ്യാര്‍ത്ഥികള്‍.പ്ലാസ്റ്റിക് അടങ്ങിയ സാനിറ്റി പാഡുകള്‍ക്ക് ബദലായി ചകിരിയും ചണവും ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ സാനിറ്ററി പാഡുകള്‍ഉണ്ടാക്കാം എന്ന് തെളിയിച്ചുകൊണ്ട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഹെന്നാ സുമി, ഹെന്ന, മീനാക്ഷി,ശ്രീജേഷ്,നുഹൈല്‍,എന്നിവരും ബയോളജി അധ്യാപകനായ ശരത്തും ചേര്‍ന്ന് നടത്തിയ പഠനം ദേശീയതലത്തില്‍ ശ്രദ്ധനേടി. അഹമ്മദാബാദില്‍ വെച്ചുനടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ വിദേശരാജ്യങ്ങളില്‍ നിന്നടക്കം എഴുനൂറോളം പ്രോജക്ട് മത്സരങ്ങള്‍ക്കിടയില്‍നിന്നാണ് ഈ പഠനം ശ്രദ്ധിക്കപ്പെട്ടു എന്നതാണ് ഏറ്റവും വലിയനേട്ടം.
കേരളത്തില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് തൊണ്ണൂറ്റിയഞ്ച് ശതമാനവും പളാസ്റ്റിക്ക് അടങ്ങിയ സാനിറ്ററി പാഡുകളാണ്.ഉപയോഗശേഷം അത് കത്തിക്കുകയോ അലക്ഷ്യമായി വലിച്ചെറിയുകയോ ചെയ്യാറാണ് പതിവ് ഇത് പാരിസ്ഥിതിക്ക് വലിയ ആഘാതം ഉണ്ടാക്കുന്നു.ഇതൊഴിവാക്കാന്‍ ഈ ഗ്രീന്‍ പാഡുകള്‍ക്ക് ആവുമെന്ന് കോട്ടൂരിലെ ഈ ബാലശാസ്ത്രജ്ഞര്‍ പറയുന്നു.. വളരെ ചിലവ് കുറഞ്ഞതും സംസ്‌കരിക്കാന്‍ ലളിതവുമായ ഈ ഗ്രീന്‍ പാഡ് തികച്ചും പ്‌ളാസ്റ്റിക്ക് വിമുക്തമാണ്.
ഉപയോഗിച്ചശേഷം കമ്പോസ്റ്റിങ്ങിലൂടെ വളമാക്കി മാറ്റുവാനും സാധിക്കും.
ജനുവരിയില്‍ സെക്കന്തരാബാദില്‍ വെച്ചുനടന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയിലും ഗുജറാത്തില്‍ വെച്ചുനടന്ന ദേശീയബാലശാസ്ത്രകോണ്‍ഗ്രസ്സിലും തിളങ്ങിയ ഈ പഠനം മാര്‍ച്ചില്‍ മണിപ്പൂരില്‍ വെച്ചുനടക്കുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിലേക്കും അവതരിപ്പിക്കുവാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചു.കേന്ദ്രഗവണ്‍മെന്റിന്റെ ഇന്‍സ്‌പെയര്‍ അവാര്‍ഡ് കരസ്ഥമാക്കിയ ഈ പഠനത്തിലൂടെ കണ്ണൂരില്‍ വെച്ചുനടന്ന കേരളാ സയന്‍സ് കോണ്‍ഗ്രസ്സില്‍ മികച്ച ടീച്ചര്‍ ഗൈഡിനുള്ള പുരസ്‌ക്കാരവും ശരത്ത് മാഷെതേടിയെത്തി.പഠനത്തിന്റെ പാറ്റന്റ് വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.പളാസ്റ്റിക്ക് പാഡുകള്‍ സൃഷ്ട്ടിക്കുന്ന പരിസ്ഥിതി മലിനീകരണവും ആരോഗ്യ പ്രശ്‌നങ്ങളും മാറ്റി സ്ത്രീകളുടെ സുസ്ഥിര വികസനത്തിന് ഈ പഠനം വഴിവെയ്ക്കുന്നു.

Sharing is caring!