ഭിക്ഷാടനത്തിനെതിരെ മലപ്പുറം ജില്ലയില്‍ വ്യാപകമായി ജനകീയ കൂട്ടായ്മകള്‍ വരുന്നു

ഭിക്ഷാടനത്തിനെതിരെ മലപ്പുറം ജില്ലയില്‍ വ്യാപകമായി ജനകീയ  കൂട്ടായ്മകള്‍ വരുന്നു

മലപ്പുറം: ഭിക്ഷാടനത്തിനെതിരെ മലപ്പുറം ജില്ലയില്‍ വ്യാപകമായി ജനകീയ കൂട്ടായ്മകള്‍ വരുന്നു. ജനങ്ങള്‍ ഒത്തുകൂടി യാചക മുക്തപ്രദേശങ്ങളായി സ്വയം പ്രഖ്യാപിക്കപ്പെടുന്ന കാഴ്ച വ്യാപകമാവുകയാണ്. ക്ലബ്ബു പ്രവര്‍ത്തകരും യുവാക്കളുമാണ് ഇതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത്. ഒരു പക്ഷെ ഭിക്ഷാടനത്തെക്കുറിച്ച് ആഴത്തിലുള്ള പ0നത്തിന്റെ ഭാഗമായിട്ടായിരിക്കില്ല. ഇത്തരം കൂട്ടായ്മകള്‍ ഉടലെടുക്കുന്നത്. കുട്ടികളെ തട്ടികൊണ്ടു പോകുന്ന വാര്‍ത്തകളും, ക്രൂരമായി അക്രമത്തിനിരയാക്കുന്ന ദൃശ്യങ്ങളടങ്ങിയ സന്ദേശങ്ങളും, കാഴ്ചകളും നവ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത് ഇത്തരം കൂട്ടായ്മകള്‍ക്ക് കൂടുതല്‍ പ്രചോദനമാകുന്നതായി കാണാം. അതിന്റെ അനന്തരഫലങ്ങളാണ് യാചകര്‍ക്കെതിരെ ചില കേന്ദ്രങ്ങളില്‍ നിന്നെങ്കിലുമുണ്ടായ അക്രമസംഭവങ്ങള്‍ –
ഭിക്ഷാടന മാഫിയ കേരളത്തിലെ പഴക്കം ചെന്ന മാഫിയകളിലൊന്നാണ്. കേരളത്തില്‍ മാത്രം പതിനായിരത്തിലധികം പേര്‍ ഈ മാഫിയയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതായാണ് ഏകദേശ കണക്ക്.പ്രായം ചെന്നവര്‍, രോഗികള്‍, അംഗവൈകല്യമുള്ളവര്‍, സ്ത്രീകള്‍,കുട്ടികള്‍.എല്ലാം ഇതില്‍ പെടുന്നു.അഞ്ഞൂറു മുതല്‍ 800 രൂപ വരെ ഒരാള്‍ക്ക് ലഭിക്കുന്നതായി കണക്കാക്കുന്നു. ഒരാള്‍ക്ക് 500 രൂപ ലഭിച്ചാല്‍ തന്നെ പ്രതിദിനം അമ്പത് ലക്ഷം രൂപയാണ് ഇവര്‍ കൈക്കലാക്കുന്നത്. നാട്ടിലുള്ള നല്ല മനുഷ്യര്‍ പുണ്യമെന്ന് കരുതി നല്‍കുന്ന ചില്ലറ തുട്ടുകളാണ് വന്‍തുകയായി പരിണമിക്കുന്നതും, ഈ മാഫിയയെ വളര്‍ത്തിയതെന്നും തിരിച്ചറിയേണ്ടതുണ്ട്, ഇതിനായി നമ്മുടെ കുഞ്ഞുങ്ങളെ തന്നെയാണിവര്‍ ഉപയോഗിക്കുന്നതെന്ന ബോധ്യവും സമൂഹത്തിനുണ്ടാകണം.
എല്ലാ അധികാരസ്ഥാനങ്ങളിലും സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞ ഇക്കൂട്ടരുടെ വേരുകള്‍ ഉന്നത നീതിപീഠം വരെ നീണ്ടു നില്‍കുന്നതായി ഗോവിന്ദച്ചാമി സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.ഭിക്ഷാടന മാഫിയയെ പിടിച്ചുകെട്ടാന്‍ നീതി പീഠത്തിനോ, പോലീസിനോ, മറ്റു ഭരണ സംവിധാനങ്ങള്‍ക്കോ ആകില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് നാട്ടു കൂട്ടായ്മകള്‍ ഉയര്‍ന്നു വരുന്നതെങ്കില്‍ ഏറെ ആശക്ക് വകനല്‍കുന്നു.ഭിക്ഷയാചിച്ചു വരുന്നവര്‍ക്ക് ഒരു പൈസ പോലും നല്‍കില്ലെന്ന് തീരുമാനിക്കുകയും, വിശന്നുവലയുന്നവന് ഒരു നേരത്തെ ഭക്ഷണമോ, വസ്ത്രമില്ലാത്തവന് അതും മാത്രമെ നല്‍കൂ. എന്നും ജനങ്ങള്‍ തീരുമാനമെടുക്കണം.അതോടൊപ്പം യാചകരെ പുനരധിവസിപ്പിക്കാനും, നിയമം മൂലം തടയാനുമുള്ള നീക്കങ്ങള്‍ അധികാരികള്‍ കൈകൊള്ളുകയും, ഇതര സംസ്ഥാന തൊഴിലാളികളെയും, മറ്റുള്ളവരെയും സംബന്ധിച്ച വ്യക്തമായ വിവരം പോലീസ്, പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ ശേഖരിക്കുക തന്നെ വേണം, രക്ഷിതാക്കളും, അധ്യാപകരും, വീട്ടമ്മമാരും, കുട്ടികളും, കൂടുതല്‍ ജാഗ്രതയോടെ നീങ്ങുകയും, നാട്ടുകൂട്ടായ്മകള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഇതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനാവശ്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുകയുമാണെങ്കില്‍ മാത്രമെ കൂട്ടായ്മകള്‍ ലക്ഷ്യം കാണൂ എന്നാണ് വിദഗ്ദാഭിപ്രായം.- കുറ്റിപ്പുറം,വള്ളിക്കുന്ന്, കോട്ടക്കല്‍ തുടങ്ങി പല പ്രദേശങ്ങളിലും ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ ഉയര്‍ന്നു വന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വേങ്ങരയില്‍ കഴിഞ്ഞ ദിവസം ഫെയ്മസ് അമ്പല മാട്ക്ലബ്ബം, പോലീസും ചേര്‍ന്ന് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി യിരുന്നു. മിനി ബസാറില്‍ യാചക മുക്ത ഗ്രാമമായി വളരെ മുമ്പുതന്നെ പ്രഖ്യാപനം നടന്നിരുന്നു. 13-ാം വാര്‍ഡിലും കഴിഞ്ഞ ദിവസം കൂട്ടായ്മ ചേര്‍ന്ന് യാച
മുക്ത കേന്ദ്രമാക്കി പ്രദേശത്തെ പ്രഖ്യാപിക്കാന്‍ തീരുമാനമെടുത്തിരുന്നു.

Sharing is caring!