ഉദ്ഘാടന വേദിയില്‍ വെച്ച് പപ്പടം കഴിച്ച് മന്ത്രി കെ.ടി ജലീല്‍
കുറ്റിപ്പുറം: ഉദ്ഘാടന വേദിയില്‍ വെച്ച് പപ്പടം കഴിച്ച് മന്ത്രി കെ.ടി ജലീല്‍. കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷന് മലപ്പുറം ജില്ലാ സമ്മേളനം കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനംചെയ്യാനെത്തിയ മന്ത്രിയാണ് ചടങ്ങിന്റെ വേദിയില്‍വെച്ച് പപ്പം കഴിച്ചത്.
വന്‍കിട കമ്പനികളോട് മത്സരിക്കാന്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊളളാന്‍ പരമ്പരാഗത തൊഴിലുകളിലേര്പ്പെട്ടവര്തയ്യാറാവണമെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷന് മലപ്പുറം ജില്ലാ സമ്മേളനം കുറ്റിപ്പുറം
കൈലാസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.കോട്ടയ്ക്കല്‍ എം.എല്‍.എ ആബിദ് ഹുസൈന് തങ്ങള്‍ മുഖ്യാതിഥിയായി. പപ്പട നിര്‍മ്മാണ മേഖലയിലെ അഞ്ഞൂറോളം പേര് സമ്മേളനത്തില്‍ പങ്കെടുത്തു.
മലപ്പുറം ജില്ലാ പ്രസിഡന്റ് ടി. അഷ്രഫ് അദ്ധ്യക്ഷത വഹിച്ചു. കെപ്മ സംസ്ഥാന പ്രസിഡന്റ് എബ്രഹാം സി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി വിനീത് പ്രാരത്ത്, സംസ്ഥാന ട്രഷറര്‍ ടി.വി.സിമില്‍ കുമാര്‍ , മലപ്പുറം ഫുഡ് ആന്റ് ്ര്രേസഫി അസി. കമ്മിഷണര്‍ കെ. സുഗുണന്, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീല , കുറ്റിപ്പുറം എസ്.ഐ നിപുണ്‍ ശങ്കര്‍, മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍, പി.വി. മോഹനന് , ഫുഡ് ആന്റ് ്ര്രേസഫി റീജനല്‍ ഓഫീസര്‍ അസ്ന, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കുഞ്ഞാവു ഹാജി, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എസ്. ദിനേശന്, കെപ്മ സംസ്ഥാന വൈസ്
പ്രസിഡന്റ് കെ.എം. വിശ്വനാഥന്, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എന്‍. അജീഷ് എന്നിവര്‍ പ്രസംഗിച്ചു. കെപ്മ മലപ്പുറം ജില്ലാ സെക്രട്ടറി എ.പി. രജീഷ് കുമാര്‍ സ്വാഗതവും സ്വാഗതസംഘം ചെയര്മാന് വിജയന് താമരശ്ശേരി നന്ദി പറഞ്ഞു.
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]