ബ്രൂണെയില്‍ മലപ്പുറത്തിന്റെ രണ്ട് മന്ത്രിമാര്‍

ബ്രൂണെയില്‍ മലപ്പുറത്തിന്റെ രണ്ട് മന്ത്രിമാര്‍

രൂര്‍: ബ്രൂണയ് സുല്‍ത്താന്‍ ഹാജി ഹസനല്‍ ബോല്‍ക്കി മന്ത്രിസഭയില്‍ അംഗങ്ങളായി തിരൂര്‍ സ്വദേശിയുടെ മകളും മരുമകനും. കഴിഞ്ഞ ദിവസം നടത്തിയ മന്ത്രിസഭാ അഴിച്ചുപണിയിലാണ് മലപ്പുറം വേരുള്ള രണ്ട് പേര്‍ മന്ത്രിസഭയില്‍ ഇടം പിടിച്ചത്.

മലപ്പുറം തിരൂര്‍ പോത്തനൂര്‍ സ്വദേശി പരേതനായ ചുങ്കത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകള്‍ ഡത്തിന്‍ ദയാങ് ഹാജാ എലിന്‍ഡ, മറ്റൊരു മകളായ മൈമൂനയുടെ ഭര്‍ത്താവ് അവാങ് ഹാജി മത് സണ്ണി എന്നിവരാണ് മന്ത്രിമാരായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയാണ് മകള്‍ക്കെങ്കില്‍ ഊര്‍ജ വ്യവസായ മന്ത്രിയായാണ് മരുമകന്‍ ചുമതലയേറ്റത്. മുമ്പ് കടല്‍ മാര്‍ഗം ബ്രൂണെയിലേക്ക് കുടിയേറിയതാണ് കുഞ്ഞഹമ്മദ് ഹാജിയും കുടുംബവും.

Sharing is caring!