പെരിന്തല്‍മണ്ണയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പെരിന്തല്‍മണ്ണയില്‍ ഭര്‍ത്താവ് ഭാര്യയെ  കഴുത്തറുത്ത് കൊലപ്പെടുത്തി

പെരിന്തല്‍മണ്ണ: താഴെക്കോട് അരക്കുപറമ്പില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. അരക്കുപറമ്പില്‍ സുലോചന(40)യാണ് ഭര്‍ത്താവ് നടകളത്തില്‍ ചന്ദ്രനാണ് കൊലപ്പെടുത്തിയതെന്നാണു നാട്ടുകാര്‍ പറഞ്ഞു. ഭര്‍ത്താവുമായി അകന്ന് ഭാര്യ
സുലോചനയും മക്കളും ഒരുമിച്ച് പള്ളിക്കുന്നിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ഇവര്‍ തമ്മിലുള്ള വഴക്കാണ് കൊലക്ക് കാരണമായി പറയുന്നത്.കുത്തേറ്റ സുലോചന പ്രാണരക്ഷാര്‍ത്ഥം ഓടി റോഡില്‍ വന്ന് വീഴുകയായിരുന്നു. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Sharing is caring!