പെരിന്തല്‍മണ്ണ ലീഗ് ഓഫീസ്, പോളി അക്രമം; 5പേര് അറസ്റ്റില്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ലീഗ് ഓഫീസും അങ്ങാടിപ്പുറം പോളിടെക്നിക്ക് കോളജിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും അക്രമിച്ച കേസിലെയും, മുനിസിപ്പല്‍ ഓഫീസും, വാഹനങ്ങളും തകര്‍ത്ത കേസിലുമുള്പ്പെട്ട അഞ്ച് പേരെ പെരിന്തല്‍മണ്ണ പോലീസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരൂര്‍ക്കാട് പാറ അമ്പലക്കുത്ത് ശമീര്‍ (41), പുത്തനങ്ങാടി പള്ളിപ്പടിയിലെ പോത്തക്കോടന് മുഹമ്മദ് ഷാഹില്‍ (19), അങ്ങാടിപ്പുറം പരിയാപുരത്തെ പോത്തക്കോടന് മുഹമ്മദ് ശമീര്‍ (22), മങ്കട വേരും പുലാക്കല്‍ എലിക്കോട്ടില്‍ റബീഹ് (18), വെട്ടത്തൂര്‍ കാപ്പിലെ ആറെങ്ങാടന് അബ്ദുല്‍ റസാഖ് (18) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് നിന്നും ശേഖരിച്ച വിവിധ സിസി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
RECENT NEWS

മലപ്പുറത്തെ റയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഇടപെടൽ
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ നഗരസഭയുടെ ജന സേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റെയിൽവെ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പാലക്കാട് റയിൽവെ ഡിവിഷണൽ മാനേജറെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച [...]