നടി സുഹാസിനിയുടെ പേരില്‍ സഹായ വാഗ്ദാനം നല്കി മലപ്പുറത്തുനിന്നും പണംതട്ടിയ പ്രതി പിടിയില്‍
മലപ്പുറം: ചലച്ചിത്രനടി സുഹാസിനിയുടെ പേരില്‍ മലപ്പുറത്ത് സഹായ വാഗ്ദാനം നല്കി സാമ്പത്തിക തട്ടിപ്പു നടത്തിയ മധ്യവയസ്ക്കന് മഞ്ചേരിയില്‍ അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര മാമൂട്ടില്‍ ഷൈജു (47)വാണ് പ്രത്യേക അന്വേഷണ സംഘം മഞ്ചേരിയില്‍വെച്ച് പിടികൂടിയത്. പ്രമുഖ തമിഴ്സംവിധായകന്‍ മണിരത്നത്തിന്റെ ഭാര്യകൂടിയായ സുഹാസിനിയുടെ ജീവകാരുണ്യ പദ്ധതിയായ ജനസേവ എന്ന സംഘത്തിന് കീഴില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്നുണ്ടെന്നും. ഇതിനായി നടി 25ലക്ഷം രൂപാ വീതം നല്കുന്നുണ്ടെന്ന്ുംവിശ്വസിപ്പിച്ച് നാലു കുടുംബങ്ങളില്‍ നിന്നും 20,000 രൂപവീതം തട്ടിയെടുക്കുകയായിരുന്നു. മഞ്ചേരി പുല്ലഞ്ചേരി സ്വദേശികള്‍ക്കാണ് പണം നഷ്ടപ്പെട്ടത്. ജാറത്തിന്റെ പിരിവിനോടൊപ്പം കുട്ടികള്‍ക്ക് കഞ്ചാവ് വില്പന, പ്രതി പിടിയില്‍ ആറു വര്‍ഷമായി മലപ്പുറം കാളമ്പാടിയില്‍ ഭാര്യയോടൊപ്പം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷൈജു തട്ടിപ്പിനിരയായവരെ മഞ്ചേരിയിലേക്ക് വിളിച്ചുവരുത്തി കോടതി പരിസരത്തു നിര്‍ത്തിയ ശേഷം രേഖകള്‍ ശരിയാക്കാനെന്ന പേരിലാണ് പണം വാങ്ങിയത്. പിന്നീട് മുദ്ര കടലാസുകള്‍ വാങ്ങാനെന്ന വ്യാജേന പണവുമായി മുങ്ങുകയായിരുന്നു. മൊബൈല്‍ ഫോണില്‍ ഇയാളുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്നപ്പോഴാണ് കുടുംബങ്ങള്‍ തട്ടിപ്പു മനസിലാക്കി പോലിസില്‍ പരാതി നല്‍കിയത്. സംസ്ഥാനത്ത് മറ്റു ജില്ലകളിലും ഇയാള്‍ സമാനമായ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് സിഐ എന്‍ ബി ഷൈജു പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സിഐയുടെ നേതൃത്വത്തില്‍ എസ്ഐ റിയാസ് ചാക്കീരി, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി സഞ്ജീവ്, സലിം, സജയന്, ഉണ്ണികൃഷ്ണന് മാരാത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. നടി സുഹാസിനി നടി സുഹാസിനിക്കുപുറമെ മറ്റു പലരുടേയും പേര് പറഞ്ഞ് ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഇതിനുപുറമെ ഇന്നു രാവിലെ മറ്റൊരാള്‍കൂടി തട്ടിപ്പിനിരയായതായി പരാതി നല്‍കിയിട്ടുണ്ടെന്നും ഇയാളില്‍നിന്നും ഏഴായിരംരൂപായാണു പ്രതി വാങ്ങിയതെന്നാണു പരാതിയെന്നും മഞ്ചേരി എസ്.ഐ: റിയാസ് ചാക്കീരി പറഞ്ഞു. കൊല്ലംസ്വദേശിയായ പ്രതി മലപ്പുറത്തുനിന്നാണ് വിവാഹം കഴിച്ചത്. തുടര്‍ന്നു ഭാര്യയോടൊപ്പം മലപ്പുറം കാളമ്പാടിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരികയായിരുന്നു.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]