ബജറ്റ് പൊന്നാനിക്ക് പൊന്‍ തൂവലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

ബജറ്റ് പൊന്നാനിക്ക്  പൊന്‍ തൂവലെന്ന്  സ്പീക്കര്‍  പി.ശ്രീരാമകൃഷ്ണന്‍

പൊന്നാനി: ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ പൊന്നാനി നിയോജക മണ്ഡലത്തിന് പ്രത്യേക പരിഗണന നല്‍കിയതായും, പൊന്നാനിയുടെ വികസനത്തിന് പൊന്‍തൂവലാണ് സംസ്ഥാന ബജറ്റെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പൊന്നാനി മണ്ഡലത്തിന്റെ ആരോഗ്യ, ഗതാഗത, വിദ്യാഭ്യാസ രംഗത്തും, തീരദേശ പാക്കേജിനും കോടികളാണ് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത് .പൊന്നാനിയേയും, പടിഞ്ഞാറെക്കരയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സസ്‌പെന്‍ഷന്‍ ബ്രിഡ്ജ് മുതല്‍ പഴയതുംപുതിയതുമായ ഒട്ടേറെ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തിയതായും പൊന്നാനി മണ്ഡലത്തിന്റെ സര്‍വ മേഖലയ്ക്കും ഉണര്‍വ്വേ കുന്നതാണ് ബജറ്റെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Sharing is caring!