എസ്.എഫ്.ഐ അടിച്ചു തകര്‍ത്ത പെരിന്തല്‍മണ്ണ ലീഗ് ഓഫീസ് പുനര്‍നിര്‍മിക്കാനുള്ള ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത് സി.പി.എം നേതാവ്
മലപ്പുറം: എസ്.എഫ്.ഐ അക്രമത്തില്‍ തകര്‍ന്ന പെരിന്തല്‍മണ്ണ നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ഓഫീസ് പുനര്‍നിര്‍മിക്കാനുള്ള ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത് സി.പി.എം നേതാവ്.
പെരിന്തല്‍മണ്ണ നഗരസഭമുന്‍ അധ്യക്ഷന്‍ കെ.ടി നാരായണനാണ് സ്വന്തംവീട്ടില്‍വെച്ച് മുസ്ലിംലീഗ് ഓഫീസ് പുനര്‍നിര്‍മിക്കാന്‍ ആദ്യ സംഭാവന നല്‍കിയത്.
ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ നേതാവായ ഭാര്യ പ്രേമലതയും വീട്ടുലുണ്ടായിരുന്നു. മുന്‍സിപ്പല്‍ മുസ്ലിംലീഗ് നേതാക്കളായ മുഹമ്മദ്കോയ തങ്ങള്‍, സെക്രട്ടറി പച്ചീരി ഫാറൂഖ്, യൂത്ത്ലീഗ് സെക്രട്ടറി ഹബീബ് മണ്ണേങ്ങല്‍, മേഖലാ ലീഗ് സെക്രട്ടറി ഇസ്മായീല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യ സംഭാവന സ്വീകരിച്ചത്. കഴിഞ്ഞ 22നാണ് പെരിന്തല്‍മണ്ണ പോളി ടെക്നിക്ക് കോളജിലെ എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ലീഗ് ഓഫീസ് അടിച്ചു തകര്‍ത്തത്.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]