സമൂഹനന്മക്കുവേണ്ടി കൈകോര്‍ക്കണമെന്ന് നിലമ്പൂര്‍ ആയിഷ

പെരിന്തല്‍മണ്ണ: സമൂഹനന്മക്കുവേണ്ടി ഓരോ മനുഷ്യരും കൈകോര്‍ക്കണമെന്ന് നിലമ്പൂര്‍ ആയിഷ. ആധുനിക കാലഘട്ടത്തില്‍ തിന്മയുടെ പ്രവര്‍ത്തനം വര്‍ധിച്ചുവരുന്ന അവസരത്തില്‍ സമൂഹത്തിലെ എല്ലാ സ്ത്രീകളും ചെറുത്തുനില്‍പിനുവേണ്ടി നന്മയുടെ നിറകുടങ്ങായി മാറണമെന്ന് അവര്‍ പറഞ്ഞു. പ്രസന്േ!റഷന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ 43ാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു നിലന്പൂര്‍ ആയിഷ. മുനിസിപ്പല്‍ ചെയര്മാന് എം.മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ ജെയ്ഷ ജോസഫ്, എഇഒ അജിത് മോന്, വാര്‍ഡ് മെന്പര് കെ.വാസന്തി, സിസ്റ്റര്‍ തെരസിന ജോര്‍ജ് പിടിഎ പ്രസിഡന്റ് ശിഹാബ് ആലിക്കല്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്റ് അനില്‍ ജോ ഫിലിപ്പ്, സ്കൂള്‍ ക്യാപ്റ്റന്‍ മുഹമ്മദ് അദിനാന് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്കൂളിനു അകത്തും പുറത്തും നേട്ടങ്ങള്‍ കൊയ്ത പ്രതിഭകളെ സമ്മാനങ്ങള്‍ നല്കി ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി