പറവണ്ണയില്‍ ലീഗ് പ്രവര്‍ത്തകന്റെ ഓട്ടോ കത്തിച്ചു

പറവണ്ണയില്‍ ലീഗ് പ്രവര്‍ത്തകന്റെ ഓട്ടോ കത്തിച്ചു

തിരൂര്‍: പറവണ്ണ ആലിന്‍ ചുവട് സ്വദേശിയും മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ പള്ളിപ്പറമ്പ് കുഞ്ഞാലകത്ത് മജീദ് മകന്‍ റാഫിയുടെ
ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ചു. ബുധനാഴ്ച രാത്രി 12.45 ഓടെയാണ് സംഭവം.

ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീട്ടുകാര്‍ ഉടന്‍ തീ അണച്ചതോടെ
ദുരന്തമൊഴിവായി. സംഭവത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നും പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും മുസ്ലിംലീഗ് ആരോപിച്ചു.

തീരപ്രദേശമായ ഉണ്യാല്‍, പറവണ്ണ വേളാപുരം പ്രദേശങ്ങളില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലിസ് ക്യാമ്പ് ചെയ്യുന്നതിനിടെയാണ് ആലിന്‍ചുവട്
വീണ്ടും അക്രമമുണ്ടായത്.

Sharing is caring!