കാഴ്ച്ച പരിമിതിയുള്ള മലപ്പുറത്തെ വിദ്യാര്‍ഥിയുടെ ആഗ്രഹം യാഥാര്‍ഥ്യമാക്കി മുഖ്യമന്ത്രി

കാഴ്ച്ച പരിമിതിയുള്ള മലപ്പുറത്തെ വിദ്യാര്‍ഥിയുടെ ആഗ്രഹം യാഥാര്‍ഥ്യമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: തിരൂര്‍ക്കാട് സ്വദേശിയായ കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥിയുടെ ആവശ്യം ചോദിച്ചറിഞ്ഞ് സാധിച്ച് കൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി കെ ടി ജലീലിനൊപ്പം തന്നെ കാണാനെത്തിയ അബ്ദുള്ള മുഹമ്മദ് അന്‍വര്‍ ആവശ്യമാണ് മുഖ്യമന്ത്രി ഞൊടിയിടയില്‍ സാധിച്ചു നല്‍കിയത്. താനും, തന്നെ പോലുള്ള മുപ്പതോളം വിദ്യാര്‍ഥികള്‍ക്കും വേണ്ടി കോഴിക്കോട് ഫറൂഖ് കോളേജിന് സമീപത്തെ ചുങ്കത്ത് കെ എസ് ആര്‍ ടി സിക്ക് സ്റ്റോപ്പനുവദിക്കണമെന്ന ആവശ്യവുമായാണ് അബ്ദുള്ള എത്തിയത്.

ഫറൂഖ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അബ്ദുള്ള. തന്നെ പോലെ പരിമിതമായ കാഴ്ച്ച മാത്രമുള്ള വിദ്യാര്‍ഥികളുടെ ആവശ്യവുമായാണ് താന്‍ എത്തിയതെന്ന് പറഞ്ഞാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. നിയമസഭയില്‍ നി്ന്ന് മുഖ്യമന്ത്രി പുറത്തേക്കിറങ്ങിയപ്പോഴാണ് കാണാന്‍ സാധിച്ചത്.

ആവശ്യം കേട്ടറിഞ്ഞ മുഖ്യമന്ത്രി ഉടന്‍ തന്നെ കെ എസ് ആര്‍ ടി സി മാനേജിങ് ഡയറക്ടറോട് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

Sharing is caring!