ഭിക്ഷാടന മാഫിയക്കെതിരെ പോലീസും ക്ലബ്ബും ചേര്‍ന്ന് ബോധവത്കരണം നടത്തി

വേങ്ങര: ഇരിങ്ങല്ലുര് അമ്പല മാട് ഫെയ്മസ് ആട്സ് ആന്റ് സ്പോര്‍ട്സ് ക്ലബും അമ്പല മാട് വായനശാലയും വേങ്ങര പോലീസും ചേര്‍ന്ന് ഭിക്ഷാടന മാഫിയക്കെതിരെ ബോധവത്കരണ വാരാചരണം സംഘടിപ്പിച്ചു. വേങ്ങര ഗ്രേഡ് എസ്.ഐ.സി.ജി.സലീഷ് ഉദ്ഘാടനം ചെയ്തു – ലഘുലേഖ വിതരണം, ബോധവത്കരണം, സ്ക്വാഡ് വര്‍ക്ക് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി ഒരാഴ്ച നീണ്ടു നില്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുക. കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കുമായി പ്രത്യേക നിര്‍ദ്ദേശങ്ങളാണ് നല്‍കുക. കട്ടികളോട് അപരിചിതരുടെ വാഹനങ്ങളില്‍ യാത്ര ചെയ്യരുതെന്നും, അത്തരത്തിലുള്ളവര്‍ നല്കുന്ന മിഠായി, പാനീയങ്ങള്‍ കഴിക്കരുത് തുടങ്ങി അഞ്ചു പ്രധാന നിര്‍ദേശങ്ങളും, സ്ത്രീകള്‍ പാലിക്കേണ്ടുന്ന പ്രധാന കാര്യങ്ങളും സുചിപ്പിക്കുന്നതാണ് ലഘുലേഖ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എം.കെ.സൈനുദ്ദീന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. തുടര്‍ന്ന് ബസ് സ്റ്റാന്റിലും പരിസരങ്ങളിലുമായി വിതരണം നടത്തി തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.
പടം.. വേങ്ങരയില്‍ ഭിക്ഷാടന മാഫിയക്കെതിരെ നടന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ജി.എസ്.ഐ.സലീഷ് ലഘുലേഖ വിതരണം ഉദ്ഘാടനം ചെയ്യുന്നു.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]