ഇടത് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ബാധ്യതയായി: അഡ്വ എം റഹ്മത്തുള്ള
മലപ്പുറം:വികലമായ നയനിലപാടുകള്‍ കൊണ്ടും ജനദ്രോഹ നടപടികള്‍ കൊണ്ടും ഇരുപത് മാസം കൊണ്ട് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ബാധ്യതയായി മാറിയെന്ന് എസ് ടി യു ദേശീയ ജന സെക്രട്ടറി അഡ്വ എം റഹ്മത്തുള്ള പറഞ്ഞു. തൊഴില്‍ മേഖല സരക്ഷിക്കുക എന്നവശ്യം ഉയര്‍ത്തി എസ്.ടി.യു മലപ്പുറത്ത് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ച് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അധികാരത്തില്‍ വരുന്നതിന് മുമ്പ് പറഞ്ഞതും പ്രചരിപ്പിച്ചതും മറക്കുന്നത് ഇടത് സര്‍ക്കാരുകളുടെ പതിവാണ്.കെ.എസ്.ആര്.ടി.സി യില്‍ നിന്നും വിരമിച്ച ജീവനക്കാരോട് ഇടത് സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്നത് ഈ ശീലമാണ്.തൊഴിലാളി ക്ഷേമ ഫണ്ട് ട്രഷറിയിലേക്ക് മാറ്റി സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.സര്‍ക്കാര്‍ ദൂര്ത്തിന് ബാധ്യത തീര്‍ക്കാന്‍ ജനങ്ങള്‍ക്ക് ബാധ്യത ഇല്ല.ക്ഷേമ ബോര്‍ഡില്‍ അനിയന്ത്രിതമായി വിഹിതം വര്ദ്ദിപ്പിച്ചതിനാനുസരിച്ച് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം മൂന്നാം പടിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കളക്ട്രേറ്റ് പടിക്കല്‍ പോലീസ് തടഞ്ഞു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]