വളാഞ്ചേരിയില്‍ ഓടികൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്നേരെ കല്ലേറ്

വളാഞ്ചേരിയില്‍ ഓടികൊണ്ടിരുന്ന  കെ.എസ്.ആര്‍.ടി.സി ബസിന്നേരെ കല്ലേറ്

വളാഞ്ചേരി: ഓടികൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന്നേരെ കല്ലേറ്. അര്‍ദ്ധരാത്രിയിലാണ് സംഭവം. പത്തനംതിട്ടയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന് നേരെ വളാഞ്ചേരി ഓണിയപാലത്തിന് സമീപത്തുവച്ചാണ്
ഓടികൊണ്ടിരിക്കുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്നേരെ കല്ലേറുണ്ടായത്. പത്തനംതിട്ടയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സ് വളാഞ്ചേരി ഓണിയപാലത്തിനടുത്തെത്തിയപ്പോള്‍ എതിരെ വന്ന കാറില്‍ നിന്നും കല്ലേറുവരികയായിരുന്നു.കല്ലേറില്‍ ബസ്സിന്റെ മുന്‍ ഭാഗത്തെ ചില്ലുടഞ്ഞു.ഡ്രൈവറുടെ മനോധൈര്യം വലിയൊരപകടമാണ് ഒഴിവാക്കിയത്. നിയന്ത്രണം വിട്ട ബസ് റോഡരികിലേക്ക് ഇറക്കി നിര്‍ത്തിയാണ് 32 ഓളം വരുന്ന യാത്രക്കാരുടെ ജീവന്‍ പത്തനംതിട്ട സ്വദേശിയായ ഡ്രൈവര്‍ രാജോഷ് രക്ഷിച്ചത്. ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു. എന്നാല്‍ ആരാണ് കല്ലെറിഞ്ഞതെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. എതിരെ വന്ന വെള്ളകാറിന്റെ പുറകുവശത്തു നിന്നാണ് കല്ലേറുണ്ടായതെന്ന് ജീവനക്കാരും യാത്രക്കാരും പറഞ്ഞു.ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ വളാഞ്ചേരി പോലീസ്‌കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവത്തില്‍ ദുരൂഹതയുണ്ടെന്നതാണ് സൂചന.മാ സങ്ങള്‍ക്ക് മുന്‍പ് സമാനമായ രീതിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന് നേരെ കല്ലേറ് നടന്നതായി പോലീസ് പറയുന്നു.

Sharing is caring!