പ്രമുഖ ഹദീസ് പണ്ഡിതനും ഗ്രന്ഥകാരനുമായ എ. അബ്ദുസ്സലാം സുല്ലമി അന്തരിച്ചു

എടവണ്ണ: പ്രമുഖ ഹദീസ് പണ്ഡിതനും ഗ്രന്ഥകാരനുമായ എ. അബ്ദുസ്സലാം സുല്ലമി (66)നിര്യാതനായി. മുജാഹിദ് സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന പരേതനായ എ.അലവി മൗലവിപി സി ഫാത്തിമ കുട്ടിയുടേയും മകനാണ്. ഖബറടക്കം ഇന്ന് വ്യാഴം വൈകീട്ട് നാലിന് എടവണ്ണ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
കഴിഞ്ഞ വ്യാഴാഴ്ച്ച ശ്വാസ തടസ്സം അനുഭവപ്പെട്ട് ഷാര്‍ജ അല്‍ ഖിയാസിമി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്ന സുല്ലമിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച്ച യു എ ഇ സമയം വൈകീട്ട് നാലോടെയാണ് മരണം സംഭവിച്ചത്. ഭാര്യ:അസ്മാബി അന്‍വാരിയ്യ. മക്കള്‍: മുനീബ, മുജീബ ,മുഫീദ,മുബീന് (എല്ലാവരും യു എ ഇ).
മരുമക്കള്‍: നജീബ് തിരൂര്‍ക്കാട്, ജുനൈദ് കൊടുങ്ങല്ലൂര്‍, അനസ് പത്തപ്പിരിയം, റാനിയ മേലാറ്റൂര്‍.
സഹോദരങ്ങള്‍: അബൂബക്കര്‍ വൈത്തിരി ,അബ്ദുല്ല നദ്വി എടവണ്ണ ജാമിഅ , എ.സഈദ് (എസ് ഡി പി ഐ ദേശീയ അദ്ധ്യക്ഷന്‍), മുജീബ് റഹ്മന് (ഐ ഒ എച്ച് എസ് എടവണ്ണ), മുബാറക്ക് (ജി.യു.പി എസ് പത്തപ്പിരിയം), ജമീല ,റഹ്മാബി പയ്യന്നൂര്‍.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]