ജനതാദള്‍ പിന്തുണയില്ലാതെ മത്സരിച്ച് കുറ്റ്യാടിയില്‍ വിജയിക്കാന്‍ ലീഗിനെ വെല്ലുവിളിച്ച് വീരേന്ദ്രകുമാര്‍

ജനതാദള്‍ പിന്തുണയില്ലാതെ മത്സരിച്ച് കുറ്റ്യാടിയില്‍ വിജയിക്കാന്‍ ലീഗിനെ വെല്ലുവിളിച്ച് വീരേന്ദ്രകുമാര്‍

മലപ്പുറം: യു.ഡി.എഫിന്റെ കൂടെ നിന്നതുകൊണ്ട് തങ്ങള്‍ക്ക് നഷ്ടംമാത്രമാണെന്ന് ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ മലപ്പുറത്ത് പറഞ്ഞു. ജനതാദള്‍ കാരണം യു.ഡി.എഫിന് നേട്ടവും തങ്ങള്‍ക്ക് നഷ്ടവുമാണുണ്ടായത്. വടകര, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, കുറ്റ്യാടി സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ചത് ജനതാദള്‍ പിന്തുണകൊണ്ടുമാത്രമാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ജനതാദള്‍ പിന്തുണയില്ലാതെ കുറ്റ്യാടിയില്‍ മത്സരിച്ച് വിജയിക്കാന്‍ വീരേന്ദ്രകുമാര്‍ മുസ്ലിംലീഗിനെ വെല്ലുവളിച്ചു. ഇടതുപക്ഷവുമായി തങ്ങള്‍ സീറ്റ് ചര്‍ച്ച നടത്തിയിട്ടില്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
ജനതാദള്‍ (യു) മലപ്പുറം ജില്ലാ കമ്മിറ്റി യോഗം രാവിലെ 10 മണിക്ക് മലപ്പുറം ഗ്രേസ് ഓഡിറ്റോറിയത്തില്‍ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വീരേന്ദ്രകുമാര്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷൈയ്ഖ് പി. ഹാരിസ് സംസ്ഥാന കൗണ്‍സില്‍ തീരുമാനങ്ങള്‍ റിപ്പോര്‍ട്ടിംഗ് നടത്തും.

സംഘടയില്‍ നിന്നും പുറത്താക്കി

മലപ്പുറം : സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ജനതദാള്‍ (യു) ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. പി. ഫിറോസ്, ഫസലുല്‍ഹഖ്് എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ അറിയിച്ചു.

Sharing is caring!