കുറ്റിപ്പുറം പാലത്തിന്റെ ശില്പി കെ.വി.അബ്ദുള്‍ അസീസ് മരിച്ചു
പൊന്നാനി: കുറ്റിപ്പുറം പാലത്തിന്റെ പ്രധാന ശില്പി റിട്ട. സൂപ്രണ്ട് എഞ്ചിനീയര്‍ കെ.വി.അബ്ദുള്‍ അസീസ് (94) നിര്യാതനായി. മദ്രാസ് ഗവണ്മെന്റിന്റെ കീഴിലും, സംസ്ഥാന പൊതുമരാമത്ത് വകുപ്പിലും എഞ്ചിനീയറായി ജോലി ചെയ്തു.കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ എഞ്ചിനീയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് സൂപ്രണ്ട് എഞ്ചിനീയറായിരിക്കെയാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.
ഭാര്യ: കോടമ്പിയ കത്ത് സാറു
മക്കള്‍: സുലൈഖ, മുംതാസ്, ജമീല, ജന്നത്ത്, സലീം (ബിസിനസ്)
മരുമക്കള്‍: റിട്ട. എഞ്ചിനീയര്‍ മുഹമ്മദ് അശ്റഫ് ,റിട്ട. കെമിക്കല്‍ എഞ്ചിനീയര്‍ പി.വി.ഗഫൂര്‍, പരേതനായ സുലൈമാന്‍ അയിരൂര്‍, പി.അബ്ദുള്‍ മജീദ് (സൗദി എയര്‍ലൈന്‍സ് റിട്ട. സ്റ്റാഫ്), കെ.എസ്.സബിത
സഹോദരങ്ങള്‍: പരേതരായ (ചന്ദ്രിക മുന്‍ പത്രാധിപര്‍ പ്രൊഫ.കെ.വി.അബ്ദുറഹിമാന്, ഡോ.കുഞ്ഞിമൂസ, കുഞ്ഞമ്മദ്കുട്ടി, റിട്ട. മൗനത്തുല്‍ ഇസ്ലാം സഭ കാഷ്യര്‍ ഹംസ, എം.ഐ.ഹയര്‍ സെക്കണ്ടറി റിട്ട. എച്ച്.എം.അബ്ദുള്‍ ഖാദര്‍ ,മറിയക്കുട്ടി, ആയിശാബി
ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.
കുറ്റിപ്പുറം പാലത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളില്‍ ഇരിക്കുന്നവര്‍അബ്ദുള്‍ അസീസിനെ ഓര്‍ക്കണമെന്നില്ല. എന്നാല്‍ അസീസിന് ഈപാലത്തെ തൊട്ടിരുന്നത് സ്വന്തം യുവത്വത്തെ മനസ്സുകൊണ്ട്തൊടുംപോലെയാണ്. പൗരാണിക പൊന്നാനിയില്‍ നിന്ന് ആധുനിക വിദ്യാഭ്യാസത്തിലേക്ക് നടന്നു കയറിയ വിരലിലെണ്ണാവുന്ന വരില്‍ ഒരാളായിരുന്നു കുറ്റിപ്പുറം പാലത്തിന്റെ ശില്പി അബ്ദുള്‍ അസീസ്.
ചെന്നൈ ഡിണ്ടി കോളേജില്‍ നിന്ന് എന്‍ജിനീയറിംഗ് ഡിഗ്രികഴിഞ്ഞെത്തിയ 25കാരനായ അസീസിന് കുറ്റിപ്പുറം പാലത്തിന്റെസൈറ്റില് ജൂനിയര്‍ എന്‍ജിനീയറായി നിയമനം ലഭിച്ചു. നൂറുരൂപയാണ്അന്ന് ശമ്പളം.ഏറെ പ്രസി സന്ധികളെ തരണം ചെയ്താണ് കുറ്റിപ്പുറം പാലത്തിന്റെ നിര്‍മ്മാണം നടത്തിയിരുന്നതെന്ന് അദ്ദേഹം ഓര്‍ത്തെടുത്തിരുന്നു. താമസ സൗകര്യം പോലും ഇല്ലാതിരുന്ന സമയത്ത് ഏറെ നിവേദനങ്ങള്‍ക്കൊടുവിലാണ് താമസിക്കാന്‍ മദ്രാസ് ഗവണ്മെന്റ് ഓലഷെഡ് നിര്‍മ്മിച്ചു നല്‍കിയത്.
ഈ ഷെഡില്‍ നിന്ന് പാമ്പുകടിയേല്‍ക്കുകയും, ആധുനിക ചികിത്സ വികാസം പ്രാപിക്കാത്ത കാലമായതിനാല്‍ പാമ്പുകടിയേറ്റ ഭാഗത്ത് കോഴിയുടെ പിന്‍ഭാഗം വെച്ച് വിഷം വലിച്ചെടുക്കുകയും ചെയ്താണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു നടന്നത്. 1949 മെയ് എട്ടിന് അന്നത്തെ മദ്രാസ് ഗവണ്‍മെന്റിന്റെപൊതുമരാമത്ത് മന്ത്രി എം ഭക്തവത്സലം കുറ്റിപ്പുറം പാലത്തിന് കല്ലിട്ടു. ചെന്നൈയിലെ ദി മോഡേണ്‍ ഹൗസിംഗം കണ്‍സ്ട്രക്ഷന്‍ ആന്റ്പ്രോപ്പര്‍ട്ടീസ് (എം എച്ച് സി പി) ലിമിറ്റഡ് പാലം പണിതീര്‍ത്തു. 1953 നവംബര്‍ 11 ന് പൊതുമരാമത്തു മന്ത്രി ആര് ഷണ്മുഖ രാജശ്വേരസേതുപതി പാലം തുറന്നുകൊടുത്തു. അതിനുമുമ്പ് കോഴിക്കോട്ടേക്ക്പോയിരുന്നത് ഷൊര്‍ണ്ണൂര്‍ വഴിയാണ്.
പാലം പണി നടക്കുമ്പോള്നാട്ടുകാര് ആദ്യമൊക്കെ അടുത്തുവരില്ലായിരുന്നു. പാലത്തിന്റെതൂണുറയ്ക്കാന് നരബലി നടത്തുമെന്ന് അവര്‍ക്ക്പേടിയായിരുന്നു.എന്നാല്‍, സാങ്കേതികത്തികവില്‍ പാലം പണിതീരുന്നത് കണ്ടപ്പോള്‍ അന്ധവിശ്വാസം വെടിഞ്ഞ് നാട്ടുകാര്ആവേശത്തോടെ എത്തി. പാലം പണിക്കെത്തിയ എന്ജിനീയര്മാരില്അസീസിന്റെ വീട് 20 കിലോമീറ്റര്‍ മാത്രം ദൂരെ ആയിരുന്നുവെങ്കിലുംവീട്ടില് പോയിവരാന്‍ അനുവദമില്ലായിരുന്നു. എന്‍ജിനീയര്‍മാര്‍ പണിസ്ഥലത്ത് ഓലക്കുടിലില്‍ താമസിച്ചു. പാലം പണിയുടെ ചീഫ്എന്‍ജിനീയര്‍ ഡബ്ല്യ എച്ച് നമ്പ്യാരായിരുന്നു. പി.ടി നാരായണന് നായര്‍സൂപ്രണ്ട്, എഞ്ചിനീയറും.ഇ കൃഷ്ണന്, വി നാരായണമേനോന്, ബാലകൃഷ്ണമേനോന്, ഒ ബാലനാരായണന്‍ എന്നിവരൊക്കെഅസീസിന്റെ സഹപ്രവര്‍ത്തകരായിരുന്നു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]