ലീഗ് ഓഫീസ് ആക്രമം ജനാധിപത്യ രീതിയിലൂടെ നേരിടും: എം.കെ മുനീര്‍

ലീഗ് ഓഫീസ് ആക്രമം  ജനാധിപത്യ രീതിയിലൂടെ  നേരിടും: എം.കെ മുനീര്‍

പെരിന്തല്‍മണ്ണ: മണ്ഡലം മുസ്ലിം ലീഗ് ഓഫീസ് അടിച്ചു തകര്‍ക്കപ്പെട്ട സംഭവത്തില്‍ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യുന്നത്‌വരെ മുസ്‌ലിം ലീഗ് ജനാധിപത്യ മാര്‍ഗത്തിലൂടെ സമര രംഗത്ത് ഉണ്ടാവുമെന്ന് നിയമസഭാ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്ത പെരിന്തല്‍മണ്ണ മുസ്ലിം ലീഗ് ഓഫീസ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ മുന്‍വിധിയോടെ നീങ്ങുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല. ഒരു പറ്റം ആളുകള്‍ മുസ്ലിം ലീഗ് ഓഫീസ് തകര്‍ത്തു എന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ അറസ്റ്റിലായ മഴുവന്‍ പേരും എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. ഇതോടെ മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു. മുന്‍ വിധിയോടെ മുഖ്യമന്ത്രി നീങ്ങിയാല്‍ അദ്ദേഹത്തിന് കീഴിലുള്ള പോലീസില്‍ നീതി പ്രതീക്ഷിക്കാനാവില്ലെന്നും മുനീര്‍ പറഞ്ഞു. കാമ്പസുകളില്‍ എസ്.എഫ്.ഐ രാജ് അംഗീകരിക്കാനാവില്ല. ജനാധിപത്യ മൂല്യങ്ങളുടെ നിലനില്‍പിനെ ഭയപെടുന്നതാണ് എസ്.എഫ്.ഐ കാമ്പസുകളില്‍ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞളാംകുഴി അലി എം.എല്‍.എ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ.കെ മുസ്ഥഫ, ജന.സെക്രട്ടറി അഡ്വ.എസ് അബ്ദുസലാം, കൊളക്കാടന്‍ അസീസ് എന്നിവരും അദ്ദേഹത്തോടപ്പമുണ്ടായിരുന്നു.

Sharing is caring!