മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ഉമ്മര്‍ അറക്കലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസെത്തി

മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ഉമ്മര്‍ അറക്കലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസെത്തി

മലപ്പുറം: പെരിന്തല്‍മണ്ണ പോളിയിലുണ്ടായ സംഘര്‍ഷക്കേസില്‍ മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്തംഗവുമായ ഉമ്മര്‍ അറക്കലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം.
ഉമ്മര്‍ അറക്കലിനെ അറസ്റ്റ് ചെയ്യാനായി പെരിന്തല്‍മണ്ണ പോലീസ് മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തി. എന്നാല്‍ ഉമ്മര്‍ അറക്കല്‍ ഓഫീസില്‍ ഇല്ലാതിരുന്നതിനാല്‍ അറസറ്റ്് നടന്നില്ല.
അതേ സമയം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റിന്റേയോ, സെക്രട്ടറിയുടേയോ അനുമതിയില്ലാതെ പോലീസ് പ്രവേശിച്ചത് ചട്ടലംഘനമാണെന്നു മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണന്‍ പ്രതികരിച്ചു. പോലീസ് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പ്രവേശിക്കുയും ജില്ലാ പഞ്ചായത്ത് യോഗം നടക്കുന്ന സ്ഥലത്തേക്ക് വരികയും അവിടെ കാവല്‍ നില്‍ക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഇത് ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്തംഗങ്ങള്‍ ആരോപിച്ചു. തുടര്‍ന്ന് യോഗം നിര്‍ത്തി ജില്ലാ പഞ്ചായത്തംഗങ്ങള്‍ പ്രതിഷേധിച്ചതോടെ പോലീസ് പുറത്തുപോയി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കലക്ടര്‍ക്ക് വിളിച്ചു പരാതി പറഞ്ഞു.
ഉമ്മര്‍ അറക്കല്‍ പോളിയില്‍ കയറി അക്രമം നടത്താന്‍ നേതൃത്വം നല്‍കിയെന്നാരോപിച്ചാണു പോലീസ് അറസ്റ്റ് ചെയ്യാനെത്തിയതെന്നാണ് വിവരം.

Sharing is caring!