കരിപ്പൂരില്‍നിന്ന് പുതിയ വലിയ വിമാനങ്ങള്‍ ഉടന്‍

മലപ്പുറം: കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുതിയ വലിയ വിമാനങ്ങള്‍ ഉടന്‍ സര്‍വീസ് നടത്താന്‍ സാധ്യത. 300/400 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോയിംഗ് 777/200 ഇ.ആര്‍, ബോയിംഗ് 777/200 എല്‍.ആര്‍, ബോയിംഗ് 777/300 ഇ.ആര്‍, ബോയിംഗ് 787/800 (ഡ്രീം ലൈനര്‍), എയര്‍ ബസ്സ് 330-200, എയര്‍ ബസ്സ് 330-300 എന്നീ വിമാനങ്ങള്‍ക്ക് അനുമതി നല്കുന്നതിനുള്ള പ്രധാന കടമ്പ കഴിഞ്ഞ് ഡി.ജി.സി.എ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ) യുടെ അന്തിമ അനുവാദത്തിനായ് എത്തിയതായി എം.കെ രാഘവന്‍ എം.പി പറഞ്ഞു. ഉടന്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
RECENT NEWS

ഉരുട്ടി കളിക്കുന്നതിനിടെ ടയര്‍ ദേഹത്തു കൊണ്ടു, 12 വയസുകാരന് ക്രൂരമര്‍ദനം
തേഞ്ഞിപ്പാലം: ആറാം ക്ലാസുകാരനെ മര്‍ദിച്ച അതിഥി തൊഴിലാളിക്കെതിരെ കേസേടുത്ത് തേഞ്ഞിപ്പാലം പോലീസ്. സുനില്‍കുമാര്‍-വസന്ത ദമ്പതികളുടെ മകന് അശ്വിനാണ് അതിഥി തൊഴിലാളിയുടെ മര്‍ദനത്തില്‍ പരുക്കേറ്റത്. കുട്ടി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ [...]