തിരൂരങ്ങാടിയില്‍ മിഠായി തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

തിരൂരങ്ങാടിയില്‍ മിഠായി  തൊണ്ടയില്‍ കുടുങ്ങി  പിഞ്ചുകുഞ്ഞ് മരിച്ചു

തിരൂരങ്ങാടി: മിഠായി തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. തെന്നല അറക്കല്‍ മച്ചിങ്ങല്‍ മുഹമ്മദ് റാഫി, ഹാഷിമ ദമ്പതികളുടെ ഏക മകന്‍ ഇഹാന്‍ഷാഹി (ഒന്നേകാല്‍) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ മിഠായി കഴിച്ചുകൊണ്ടിരിക്കെ ചുമച്ചതോടെ ശ്വാസതടസ്സം നേരിടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരിച്ചു.

Sharing is caring!