ഉമറലി തങ്ങളുടെ സ്മരണാര്‍ത്ഥമുള്ള വിവാഹ പദ്ധതിയായ ‘ഉസ്‌വ’ ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ഉമറലി തങ്ങളുടെ  സ്മരണാര്‍ത്ഥമുള്ള വിവാഹ പദ്ധതിയായ  ‘ഉസ്‌വ’ ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

മലപ്പുറം: എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റും സമസ്ത ഉപാധ്യാക്ഷനുമായിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ സ്മരാണാര്‍ത്ഥം എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തുടക്കം കുറിച്ച വിവാഹ പദ്ധതിയായ ഉമറലി ശിഹാബ് തങ്ങള്‍ വെഡിംഗ് എയ്ഡ് (ഉസ്‌വ) ന്റെ സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ഇന്ന് തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് മലപ്പുറം സുന്നി മഹലില്‍ (എയര്‍ലൈന്‍സ് കോണ്‍ഫറന്‍സ് ഹാളില്‍) നടക്കും.

പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉസ്‌വയെ പരിചയപ്പെടുത്തും. സംഗമത്തില്‍ സമൂഹത്തിലെ ഉന്നതരും പ്രസ്ഥാന നേതാക്കളും സംബന്ധിക്കും. നിര്‍ധനരായ പ്രാസ്ഥാനിക പ്രവര്‍ത്തകരുടെയും അവരുടെ പെണ്‍മക്കളുടെയും വിവാഹം സമ്പൂര്‍ണമായി ഏറ്റെടുത്ത് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ ഉറൂസ് ദിനമായ റജബ് മാസം ഒന്നിന് സംഘടിപ്പിക്കുന്ന വിവാഹ ചടങ്ങിന് സംഗമത്തില്‍ അന്തിമ രൂപം നല്‍കും.

Sharing is caring!