പാര്‍ട്ടിയിലേക്ക് പ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ പുതുമയും വ്യത്യസ്തവുമായ പരിപാടികള്‍ ആവിഷ്കരിക്കണം: അനില്‍കുമാര്‍ എം.എല്‍.എ
മലപ്പുറം: വര്‍ഗ വര്‍ഗീയ കക്ഷികളെ നേരിടുന്നതിനും പാര്‍ട്ടി സംഘടനാസംവിധാനം താഴേതലത്തില്‍ ശക്തിപ്പെടുത്തുന്നതിനും പുതുമയും വ്യത്യസ്തവുമായ പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ പാര്‍ട്ടി കമ്മറ്റികള്‍ ശ്രമിക്കണമെന്ന് എ പി അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ‘വിഷന്‍ 2018 ടാബിള്‍ ടോക്കി’ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൂത്തുതലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി വിദ്യാര്‍ത്ഥി യുവജന സംഘടനകളെ കൂട്ടി ഒന്നിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കുന്നതിനും വേണ്ടി നടത്തിയ ‘വിഷന്‍ 2018 ടാബിള്‍ ടോക്ക് ‘അഭിനന്ദനാര്‍ഹമാണെന്നും ഇത് പാര്‍ട്ടിയുടെ മറ്റു ഘടകങ്ങള്‍ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി തിരഞ്ഞെടുത്ത പ്രതിനിധികള്‍ക്കാണ് ടാബിള്‍ ടോക്ക് സംഘടിപ്പിച്ചത്. ബ്ലോക്കിലെ ഡിസിസി ഭാരവാഹികള്‍, കെപിസിസി, ഡിസിസി അംഗങ്ങള്‍, ബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍, വിദ്യാര്‍ത്ഥി, യുവജന, മഹിളാ പ്രതിനിധികള്‍ എന്നിവരടങ്ങിയ തിരഞ്ഞെടുത്ത പ്രതിനിധികള്‍ കൃത്യസമയ ക്രമങ്ങള്‍ പാലിച്ച് എല്ലാവരും ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. അതില്‍ നിന്നും ഭൂരിപക്ഷ അഭിപ്രായങ്ങള്‍ ഏറ്റെടുത്ത് അടുത്ത ആറുമാസത്തേക്കുള്ള കര്‍മ്മ പദ്ധതിക്ക് ടാബിള്‍ ടോക്ക് രൂപം നല്കി. ബ്ലോക്ക് മണ്ഡലംതല ക്യാംപുകള്‍, വിദ്യാര്‍ത്ഥി, യുവജന, മഹിളാ സംഗമങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പദയാത്രകളും സൗഹൃദ സദസ്സും അടുത്ത മാസങ്ങളിലായി നടത്താന്‍ പരിപാടികള്‍ ആവിഷ്കരിച്ചു.
സജീവമല്ലാത്ത പാര്‍ട്ടി ഭാരവാഹികളെ മാറ്റാനും നിര്‍ജീവമായ കമ്മറ്റികളെ പുന:സംഘടിപ്പിക്കാനും കര്‍മ്മ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും വേണ്ടി പുതിയ സമിതിക്ക് രൂപം നല്‍കിയതായി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം കെ മുഹസിന് പറഞ്ഞു.
ടാബിള്‍ ടോക്കില്‍ മുന്‍ മന്ത്രി എ പി അനില്‍കുമാര്‍ എം എല്‍എ, ബ്ലോക്ക് പ്രസിഡന്റ് എം കെ മുഹസിന്, ഡിസിസി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, വൈസ് ചെയര്മാന് പെരുമ്പള്ളി സെയ്ത്, എം ജയപ്രകാശ്, മനോജ് അധികാരത്ത്, അഡ്വ. സി എച്ച് ഷമീം, അഡ്വ. അബ്ബാസ്, സമീര്‍ മുണ്ടുപറമ്പ്, ജാഫര്‍ മേല്‍മുറി, എം വിജയകുമാര്‍, വി എസ് എന്‍ നമ്പൂതിരി, കെ എം ഗിരിജ, പരി ഉസ്മാന് എം മമ്മു, പി എം നജീബ്, കെ വി ഇസ്ഹാഖ്, സുഭാഷിണി ആനക്കയം, ഉപ്പൂടന്‍ ഷൗക്കത്ത്, മുജീബ് ആനക്കയം, കെ പ്രഭാകരന്, ബ്ലോക്ക് ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, മഹിളാ പ്രതിനിധികള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]