പാലോളി അബ്ദുറഹിമാന് മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പ്രതിഭാ ശ്രേയസ്സ് പുരസ്ക്കാരം

മലപ്പുറം: മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള അശ്വധ്വനി മാസികയുടെ പ്രതിഭാ ശ്രേയസ്സ് പുരസ്ക്കാരം കോഡൂര്‍ ചെമ്മന്‍കടവ് സ്വദേശി പാലോളി അബ്ദുറഹിമാന്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുവെച്ചുനടന്ന മൈത്രി ജീവകാരുണ്യ സ്നേഹ സംഗമത്തില്‍വെച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന് അബ്ദുറഹിമാന് പുരസ്ക്കാരം സമ്മാനിച്ചു. സംസ്ഥാന ഫ്ളോര്ബോര് അസോസിയേഷന് സംസ്ഥാന പ്രസിഡന്റും സ്പൈസ് വേള്‍ഡ് ട്രേഡിംഗ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറകടറുമാണ്.
സി.പി.ഐ പ്രവാസി സംഘടനയുടെ സംസ്ഥാന നേതാവയിരുന്ന അബ്ദുറഹിമാന് മാസങ്ങള്‍ക്കു മുമ്പാണ് സി.പി.ഐ ജില്ലാ സെക്രട്ടറി പി.പി സുനീറുമായുള്ള അഭിപ്രായ വ്യത്യസത്തെ തുടര്‍ന്നു സി.പി.എമ്മിലെത്തിയത്. അബ്ദുറഹിമാനോടൊപ്പം അമ്പതിലധികം സി.പി.ഐ പ്രവര്‍ത്തകരാണ് ഈ സമയത്ത് സി.പി.ഐവിട്ട് സി.പി.എമ്മില്‍ ചേര്‍ന്നത്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ അബ്ദുറഹമാന് ഇക്കാര്യങ്ങളില്‍ പലതും പരസ്യപ്പെടുത്താന്‍ താല്പര്യപ്പെടാറില്ല. സുഹ്റയാണ് ഭാര്യ. മക്കള്‍: ഷഹന, ഷബാന.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]