ചെമ്മന്‍കടവില്‍ ദേശീയ സിക്‌സസ് ഹോക്കി ടൂര്‍ണമെന്റ് തുടങ്ങി

ചെമ്മന്‍കടവില്‍ ദേശീയ സിക്‌സസ് ഹോക്കി  ടൂര്‍ണമെന്റ് തുടങ്ങി

മലപ്പുറം: പി.എന്‍.കുഞ്ഞിമമ്മു മാസറ്റര്‍ സ്മാരക സിക്‌സസ് ദേശീയ ഹോക്കി ടൂര്‍ണമെന്റിന് തുടക്കമായി. കേരള ഫ്‌ളോര്‍ ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് പലോളി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എന്‍.കുഞ്ഞിതു അധ്യക്ഷത വഹിച്ചു. പ്രമുഖ പത്ര പ്രവര്‍ത്തകനും മുന്‍ഹോക്കി താരവുമായ വി.പി.നിസാറിനെ ആദരിച്ചു. പ്രധാനാധ്യാപകന്‍ മുഹമ്മദ് അബ്ദുനാസര്‍, യു.ആലി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ.മുഹ്‌സിന്‍, എം.പി.മുഹമ്മദ്, സി.എച്ച്.ഇബ്രാഹീം റാഷിദ് പ്രസംഗിച്ചു. ചെമ്മങ്കടവ് സീനിയര്‍ ടീം മാഹിയെ 14-1നും ഉത്തര്‍ പ്രദേശ് ആലപ്പുഴയെ 3-1നും മലപ്പുറം ജി.ബി.എച്ച്.എസ്.എസ് സായി കൊല്ലത്തെ 3-0ത്തിനും തമിഴ്‌നാട് പാലക്കാടിനെ 4-0ത്തിനും പോണ്ടിച്ചേരി പൂനയെ 9-0ത്തിനും പരാജയപ്പെടുത്തി. ലീഗ് റൗണ്ട് മത്സരങ്ങള്‍ ഇന്ന് വൈകിട്ട് സമാപിക്കും. സെമിഫൈനല്‍ ഫൈനല്‍ മത്സരങ്ങള്‍ നാളെ നടക്കും.

Sharing is caring!