ഷാനി പ്രഭാകര്‍ തന്റെ അടുത്ത സുഹൃത്താണെന്ന് എം സ്വരാജ്

ഷാനി പ്രഭാകര്‍ തന്റെ അടുത്ത സുഹൃത്താണെന്ന് എം സ്വരാജ്

കൊച്ചി: ഷാനി പ്രഭാകരന്‍ തന്റെ അടുത്ത സുഹൃത്താണെന്നും സൗഹൃദ സന്ദര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയ മാനമോ മറ്റ് അര്‍ഥങ്ങളോ നല്‍കുന്നത് എന്തിനാണെന്നും എം സ്വരാജ് എംഎല്‍എ. എം സ്വരാജിനെ ഷാനി സന്ദര്‍ശിച്ച ദൃശ്യങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചരണം ഉയര്‍ന്ന പശ്ചാതലത്തിലാണ് വിശദീകരണവുമായി എംഎല്‍എ വന്നത്. വ്യക്തിഹത്യയും അപവാദപ്രചരണവും നടത്തിയവര്‍ക്കെതിരെ ഷാനി പ്രഭാകര്‍ ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഷാനി പ്രഭാകരന്‍ എന്നെ സന്ദര്‍ശിച്ചതിന്റെ പേരില്‍ എന്തൊക്കെ ചര്‍ച്ചകളാണ് നടക്കുന്നത്.
ഞാനും ഭാര്യയും താമസിക്കുന്ന ഫ്‌ലാറ്റിലാണ് ഞങ്ങളിരുവരുടെയും നിരവധി സുഹൃത്തുക്കള്‍ പലപ്പോഴും വരാറുള്ളത് . സൗഹൃദ സന്ദര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയ മാനമോ മറ്റ് അര്‍ത്ഥങ്ങളോ കല്‍പിക്കുന്നതെന്തിന് ?

ഷാനി പല സന്ദര്‍ശകരില്‍ ഒരാളല്ല . എന്റെ അടുത്ത സുഹൃത്താണ്. ഏറെക്കാലമായുള്ള സൗഹൃദമാണ് ഞങ്ങളുടേത്. രാഷ്ട്രീയക്കാരനും മാധ്യമ പ്രവര്‍ത്തകയുമാവുന്നതിന് മുമ്പേ ഞങ്ങള്‍ സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലും മാധ്യമ പ്രവര്‍ത്തനത്തിലുമുള്ള ശക്തമായ വിയോജിപ്പുകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമിടയിലും ഉലയാത്ത സൗഹൃദം. പരസ്പരം തിരുത്തിയും ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചു നടക്കുന്നവരാണ് ഞങ്ങള്‍ . ജീര്‍ണതയുടെ അപവാദ പ്രചരണം തുടരട്ടെ. സ്പര്‍ശിക്കാനോ പോറലേല്‍പിക്കാനോ ആവില്ല ഈ സൗഹൃദത്തെ . എക്കാലവും ഞങ്ങള്‍ സുഹൃത്തുക്കളായിരിക്കും.

ഈ വിഷയത്തില്‍ പ്രതികരണം വേണ്ടെന്നു കരുതിയതാണ്. സ്ത്രീവിരുദ്ധതയുടെ അക്രമണോത്സുകത എത്രമാത്രമാണെന്ന് കണ്ടപ്പോള്‍ സൂചിപ്പിക്കുന്നുവെന്നു മാത്രം.

Sharing is caring!