ജുമുഅക്ക് നേതൃത്വം നല്‍കിയതിന് വധഭീഷണയുണ്ടെന്ന് ജാമിദ ടീച്ചര്‍

ജുമുഅക്ക് നേതൃത്വം നല്‍കിയതിന് വധഭീഷണയുണ്ടെന്ന് ജാമിദ ടീച്ചര്‍

മലപ്പുറം: ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയതിനാല്‍ തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സെക്രട്ടറി ജാമിദ ടീച്ചര്‍. കഴിഞ്ഞ ദിവസമാണ് വണ്ടൂര്‍ ചെറുകോടില്‍ ജാമിദ ടീച്ചറുടെ നേതൃത്വത്തില്‍ ജുമുഅ നമസ്‌കാരം നടന്നത്. ജുമുഅക്ക് നേതൃത്വം നല്‍കുന്ന ഇന്ത്യയിലെ ആദ്യ വനിതയാണ് ജാമിദയെന്ന് അവര്‍ അവകാശപ്പെടുന്നു.

ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ഓഫീസില്‍ വെച്ചാണ് ജാമിദ ടീച്ചറുടെ നേതൃത്വത്തില്‍ ജുമുഅ നടത്തിയത്. ജുമുഅ നമസ്‌കാരങ്ങളില്‍ സാധാരണ പുരുഷന്‍മാരണ് നേതൃത്വം നല്‍കാറുള്ളത്. സത്രീ ഇമാമാവുന്നതിന് ഇസ്‌ലാമില്‍ വിലക്കുകളില്ലെന്നാണ് ജാമിദ ടീച്ചര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ മറ്റിടങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും ടീച്ചര്‍ പറയുന്നു.

Sharing is caring!