സിഡിഎസ് തെരഞ്ഞെടുപ്പില് ക്രമക്കേടെന്ന്; വികസന സമിതിയില് ക്ഷുഭിതനായി പികെ ബഷീര്
മലപ്പുറം: ഊര്ങ്ങാട്ടിരി പഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പില് ക്രമക്കേടുണ്ടെന്ന് കാണിച്ച് പികെ ബഷീര് എംഎല്എ വികസന സമിതി യോഗത്തില് ക്ഷുഭിതനായി. രഹസ്യമായി നടത്തേണ്ട ചെയര്പേഴ്സന് തിരഞ്ഞെടുപ്പ് സിസിടിവിയുള്ള ഓഡിറ്റോറിയത്തില് നടത്തിയെന്നും വോട്ടെടുപ്പ് ദൃശ്യങ്ങള് പരസ്യമാക്കിയെന്നും എംഎല്എ പറഞ്ഞു. ഇക്കാര്യത്തില് നടപടിയെടുക്കണമെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില് അന്വേഷിച്ച് നടപടിയെടുക്കാമെന്ന് ജില്ലാ കലക്ടര് എംഎല്എക്ക് ഉറപ്പു നല്കി.
രഹസ്യമായി നടത്തേണ്ട തിരഞ്ഞെടുപ്പ് സിസിടിവി ക്യാമറ സ്ഥാപിച്ച ഓഡിറ്റോറിയത്തില് നടത്തിയെന്നായിരുന്നു പരാതി. ഇക്കാര്യം ശ്രദ്ധയില്പ്പെടുത്തിയിട്ടും ജില്ലാഭാരണകൂടം ഇടപെട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല് സിസിടിവി ക്യാമറകള് ഓഫ് ചെയ്തിരുന്നെന്നും തിരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് പരാതി ലഭിച്ചതെന്നും കലക്ടര് അറിയിച്ചു. ആറ് ദിവസം മുമ്പ് ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നെന്നും സ്ഥലം മാറ്റിയതായി അറിയിച്ചെങ്കിലും തലേ ദിവസം വീണ്ടും പഴയ റൂമിലേക്ക് മാറ്റുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും കലക്ടര് അറിയിച്ചു.
വാഴക്കാട് പഞ്ചായത്തില് സിഡിഎസ് ചെയര്പേഴ്സന് സ്ഥാനം പട്ടികജാതി സംവരണമാണെന്ന് മുന്കൂട്ടി അറിയിച്ചില്ലെന്നും തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് അറിയിച്ചതെന്നും ടിവി ഇബ്രാഹം പരാതിപ്പെട്ടു. എന്നാല് വാഴക്കാട് പഞ്ചായത്തില് സംവരണമല്ലെന്ന് കുടുംബശ്രീ ഉദ്യോഗസ്ഥന് അറിയിച്ചു. സിഡിഎസ് ചെയര്പേഴ്സന് സ്ഥാനം സംവരണമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചവര്ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS
എല്ഡിഎഫ് സര്ക്കാര് സ്മാര്ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്ഡിഎഫ് സര്ക്കാര് സ്മാര്ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില് യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്കുന്നതോടെ പരാജയം [...]