ദിമിത്രി ബെര്‍ബറ്റോവിനെ വിസ്മയപ്പിച്ച മലപ്പുറത്തുകാരന്‍

മലപ്പുറം: കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം ദിമിത്രി ബെര്‍ബറ്റോവിന്റെ മനസ് നിറച്ച് ഒരു മലപ്പുറത്തുകാരന്‍. ഇല്യാസ് കെ ടി എന്ന ഗ്രാഫിക് ഡിസൈനര്‍ വരച്ച ചിത്രമാണ് ബെര്‍ബറ്റോവിന്റെ മനസ് കീഴടക്കിയത്. ചിത്രവുമുയര്‍ത്തിപ്പിടിച്ച് ഇല്ല്യാസിന് നന്ദി പറയുന്ന ചിത്രം ബെര്‍ബറ്റോവ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.
ഫുട്‌ബോള്‍ ആവേശം നിറഞ്ഞു നില്‍ക്കുന്ന ബെര്‍ബറ്റോവിന്റെ ഡിജിറ്റല്‍ പെയിന്റിങ്ങാണ് ഇല്യാസ് വരച്ചത്. ചിത്രം ഇഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം അത് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കുകയായിരുന്നു. വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ജനുവരി 21ന് പോസ്റ്റ് ചെയ്ത ചിത്രത്തിന് 6100ഓളം ലൈക്ക് ലഭിച്ചിട്ടുണ്ട്.
ചിത്രം വരച്ചയാള്‍ക്ക് ഒടുവില്‍ ബെര്‍ബറ്റോവിനെ നേരിട്ട് കാണാനുള്ള അവസരവും ലഭിച്ചു. താന്‍ വരച്ച ചിത്രം ചേര്‍ത്തുവെച്ച് ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും ഇല്യാസിന് സാധിച്ചു.
RECENT NEWS

ഷാജിക്ക് മുസ്ലിംലീഗിന്റെ പൂര്‍ണ പിന്തുണ. സംരക്ഷണം നല്‍കുമെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗം
മലപ്പുറം: കെ.എം ഷാജിക്കെതിരെ വിജിലന്‍സിനെ ഉപയോഗപ്പെടുത്തി ഇടത് ഭരണകൂടം നടത്തുന്ന പ്രതികാര നടപടികള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരവും രാഷ്രീയവുമായി ഇതിനെ ചെറുക്കുമെന്നും മുസ്ലിംലീഗ് ഉന്നതാധികാര സമിതി തീരുമാനിച്ചു. ഇന്നു മലപ്പുറത്തു [...]