മഅ്ദിന്‍ ഗ്രാന്‍ഡ് അസംബ്ലിയില്‍ പതിനായിരങ്ങള്‍ രാഷ്ര്ടസേവാ പ്രതിജ്ഞയെടുത്തു

മഅ്ദിന്‍ ഗ്രാന്‍ഡ്  അസംബ്ലിയില്‍  പതിനായിരങ്ങള്‍  രാഷ്ര്ടസേവാ  പ്രതിജ്ഞയെടുത്തു

മലപ്പുറം: 69ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്വലാത്ത് നഗറില്‍ മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച ഗ്രാന്‍ഡ് അസംബ്ലിയില്‍ പതിനായിരങ്ങള്‍ രാഷ്ര്ടസേവാ പ്രതിജ്ഞയെടുത്തു. മഅ്ദിന്‍ അക്കാദമിയിലെ വിദ്യാര്‍ഥികളും ജീവനക്കാരുമുള്‍പ്പെടെ 15000 പേര്‍ സംബന്ധിച്ച പ്രൗഢ സംഗമത്തില്‍ ചെയര്‍മാന്‍ ഇബ്്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അക്കാദമിയുടെ ഇരുപതാം വാര്‍ഷികമായ വൈസനിയത്തിന്റെ ഭാഗമായി ഏറെ പുതുമകളോടെയാണ് ഗ്രാന്‍ഡ് അസംബ്ലി ഒരുക്കിയത്. ദേശീയ പതാകയേന്തിയുള്ള വിദ്യാര്‍ഥികളുടെ പരേഡ്, കലാ പ്രകടനങ്ങള്‍, ഗ്രാന്‍ഡ് സെല്യൂട്ട്, ബലൂണ്‍ ഫ്‌ളാഗ് ഡിസ്‌പ്ലേ, ഗാനശില്‍പ്പം, സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ മാര്‍ച്ച് പാസ്റ്റ് എന്നിവ അരങ്ങേറി. മലേഷ്യയില്‍ നിന്നുള്ള 40 പ്രതിനിധികളും കര്‍ണാടകയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളായ 50 പേരും വിശിഷ്ഠാതിഥികളായി അസംബ്ലി വീക്ഷിച്ചു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്നും അവയെ അപകടപ്പെടുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നുമുള്ള പ്രതിജ്ഞ പതിനായിരങ്ങള്‍ ഏറ്റുചൊല്ലി. സ്വന്തം വിശ്വാസത്തിന്റെ പരിപൂര്‍ണ്ണതയെ അംഗീകരിക്കുന്നതോടൊപ്പം മറ്റു വിശ്വാസികളെ വേദനിപ്പിക്കരുതെന്നു കൂടി മതം ഉണര്‍ത്തുന്നുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഡിസംബര്‍ 27 മുതല്‍ 30 വരെ നടക്കുന്ന വൈസനിയം സമ്മേളനത്തിന്റെ ഭാഗമായി രാജ്യത്തെ നൂറ് കേന്ദ്രങ്ങളില്‍ സൗഹൃദ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഇബ്്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, മഅ്ദിന്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ ഉണ്ണിപ്പോക്കര്‍, പ്രിന്‍സിപ്പല്‍ സൈതലവി കോയ കൊണ്ടോട്ടി, അക്കാദമിക് ഡയറക്ടര്‍ മുഹമ്മദ് നൗഫല്‍ കോഡൂര്‍, പരി മുഹമ്മദ് ഹാജി, ദുല്‍ഫുഖാറലി സഖാഫി, ഡോ. അബ്ബാസ് പനക്കല്‍, ഉമര്‍ മേല്‍മുറി സംബന്ധിച്ചു.

Sharing is caring!